Home-bannerKeralaNews

എം ശിവശങ്കറിന് സമ്മാനമായി ഐ ഫോൺ നൽകിയെന്ന് സ്വപ്ന സുരേഷിന്റെ മൊഴി

തിരുവനന്തപുരം:യുഎഇ കോൺസുലേറ്റിൽ നിന്ന് എം ശിവശങ്കറിന് സമ്മാനമായി ഫോൺ നൽകിയെന്ന് സ്വപ്ന സുരേഷിന്റെ മൊഴി. നറുക്കെടുപ്പിലൂടെ നൽകിയത് രണ്ട് ഫോണുകൾ മാത്രമാണെന്നും സ്വപ്ന കസ്റ്റംസിന് മൊഴി നൽകി. മൊഴിയുടെ പകർപ്പ് പുറത്തുവന്നു.

എയർ അറേബ്യ കമ്പനി ഉദ്യോഗസ്ഥൻ പത്മനാഭ ശർമ്മ, കോൺസുലേറ്റിൻ്റെ എഞ്ചിനീയർ പ്രവീൺ എന്നിവർക്ക് നറുക്കെടുപ്പിലൂടെ ഫോൺ ലഭിച്ചു. പ്രോട്ടോകോൾ ഓഫീസർക്ക് കോൺസുൽ ജനറലാണ് ഫോൺ നൽകിയത്. ഇനി കണ്ടെത്താനുള്ള ഫോണും കോൺസുൽ ജനറലിൻ്റെ കൈവശമായിരുന്നു. അത് ആർക്കാണ് നൽകിയത് എന്നറിയില്ലെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.

സന്തോഷ് ഈപ്പൻ കൊച്ചിയിൽ നിന്നും കൊണ്ടുവന്ന ഫോൺ കോൺസുൽ ജനറലിന് ഇഷ്ടമായില്ല. പിന്നീട് തിരുവനന്തപുരത്ത് നിന്ന് വില കൂടിയ ഫോൺ വാങ്ങി നൽകിയെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button