28.9 C
Kottayam
Saturday, May 11, 2024

സ്വര്‍ണക്കടത്ത് കേസ്; സ്വപ്‌നയേയും ശിവശങ്കറിനേയും ഇ.ഡി ഒന്നിച്ച് ചോദ്യം ചെയ്യും

Must read

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെയും എം. ശിവശങ്കറിനെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. ഇതിനായി സ്വപ്നയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചു.

ലോക്കറില്‍ സൂക്ഷിച്ച കള്ളപ്പണത്തെക്കുറിച്ച് അറിയാനാണ് സ്വപ്നയെ ചോദ്യം ചെയ്യുന്നത്. മൂന്നു ദിവസം സ്വപ്നയെ കസ്റ്റഡിയില്‍ വേണമെന്നാണ് ഇഡിയുടെ ആവശ്യം. സരിത്തിനെയും സന്ദീപിനെയും കസ്റ്റഡിയില്‍ വേണമെന്ന് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഇഡിയുടെ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week