ബംഗളൂരു: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിയെ കാണാന്‍ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകര്‍ കര്‍ണാടക ഹൈക്കോടതിയിലേക്ക്. ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ ഓഖയെ വിവരങ്ങള്‍ ധരിപ്പിക്കാനാണ് ബിനീഷിന്റെ അഭിഭാഷകരുടെ ശ്രമം.
അഭിഭാഷകരെ അനുവദിക്കാത്തത് ചട്ടലംഘനമെന്നും കോടതിയെ അറിയിക്കും. അതേസമയം, ബംഗളൂരു ലഹരി കേസ് എന്‍ഐഎ അന്വേഷിച്ചേക്കും. പ്രതികളുടെ തീവ്രവാദ ബന്ധം എന്‍ഐഎ അന്വേഷിക്കണമെന്നാണ് ശിപാര്‍ശ.
ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനം നിര്‍ണായകമാണ്. ലഹരിമരുന്ന് ഇടപാടുകളില്‍ പ്രതികള്‍ക്ക് അന്താരാഷ്ട്ര തീവ്രവാദ ബന്ധമുണ്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News