മുംബൈ: മഹാരാഷ്ട്രയില്‍ എന്‍.സി.പിയുടെ പിന്തുണയോടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ സംഭവത്തെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി. ഒരു കൂട്ടം ട്രോള്‍ പോസ്റ്റുകളുമായാണ് സന്ദീപാനന്ദഗിരി രംഗത്തെത്തിയത്. ‘വൈശമ്പായനന്‍ പറഞ്ഞു;അല്ലയോ മഹാജനങ്ങളേ, ധര്‍മ്മത്തിനു പേരുകേട്ട ഈ മഹാരാഷ്ട്രത്തില്‍ ധര്‍മ്മ നാശം ചെയ്യുന്നതിനുവേണ്ടിയാണ് ശകുനി ജനിച്ചതെന്ന് അറിഞ്ഞാലും’ എന്ന് കുറിച്ചുകൊണ്ടാണ് സന്ദീപാനന്ദഗിരിയുടെ പരിഹാസം. തുടര്‍ന്ന് തേപ്പുകടയുടെ ചിത്രം പോസ്റ്റ് ചെയ്ത് അതിന്റെ കീഴെ 24 മണിക്കൂറും പ്രവര്ത്തിക്കുന്ന മഹാരാഷ്ട്രയിലെ ഒരു തേപ്പുകടയാണ്, ഇവര്‍ പരസ്പരം തേക്കുന്നു എന്നതാണീ കടയുടെ പ്രത്യേകത.! എന്നും ചേര്‍ത്തുള്ള പരിഹാസവുമുണ്ട്.
സന്ദീപാനന്ദഗിരിയുടെ പോസ്റ്റുകള്‍ കാണാം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

