പാറ്റ്‌ന: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ ബന്ധു ഉള്‍പ്പടെ രണ്ട് പേര്‍ക്ക് വെടിയേറ്റു. ബിഹാറിലെ സഹസ്ര ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. സുശാന്തിന്റെ ബന്ധു രാജ്കുമാര്‍ സിംഗ്, സഹായി അലി ഹസന്‍ എന്നിവര്‍ക്കാണ് വെടിയേറ്റത്. മധിപുര ജില്ലയിലേക്കുള്ള യാത്രയിലാണ് ഇവരെ മൂന്നംഗ സംഘം ആക്രമിച്ചത്.
ഇവര്‍ സഞ്ചരിച്ച വാഹനം സഹസ്ര കോളജിന് സമീപത്തെ ബൈജ്നാഥ്പുര്‍ ചൗക്കില്‍ എത്തിയപ്പോള്‍ വാഹനം തടഞ്ഞ മൂന്നംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന് ശേഷം അക്രമി സംഘം സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു.
വെടിവയ്പ്പില്‍ രാജ് കുമാര്‍ സിംഗിന് ഗുരുതര പരിക്കേറ്റു. നാട്ടുകാരാണ് ഇവരെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. അക്രമികളെ കുറിച്ച് വിവരം ലഭിച്ചുവെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും സഹസ്ര എസ്പി ലിപി സിംഗ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News