കൊടുംക്രൂരത; പീഡന ശ്രമം എതിര്‍ത്ത യുവതിയുടെ പിഞ്ചു കുഞ്ഞിനെ തീയിലേക്ക് വലിച്ചെറിഞ്ഞു

മുസാഫര്‍പുര്‍: പീഡന ശ്രമം എതിര്‍ത്ത യുവതിയുടെ പിഞ്ചു കുഞ്ഞിനെ തീയിലേക്ക് വലിച്ചെറിഞ്ഞു. ബിഹാറിലെ മുസാഫര്‍പുര്‍ ജില്ലയിലാണ് സംഭവം. കൈക്കുഞ്ഞുമായി വീടിന് മുന്‍പില്‍ ഇരിക്കുകയായിരുന്ന യുവതിയെയാണ് അക്രമി കടന്ന് പിടിച്ചത്. യുവതി പീഡന ശ്രമം എതിര്‍ത്തതിനെ തുടര്‍ന്ന് അക്രമാസക്തനായ ഇയാള്‍ യുവതിയുടെ മടിയിലിരുന്ന മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ സമീപത്തെ തീക്കൂനയിലേക്ക് വലിച്ചേറിയുകയായിരുന്നു.

സംഭവത്തില്‍ കാലില്‍ പൊള്ളലേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെയും ഭര്‍ത്താവിന്റെയും പരാതിയുടെ അടിസ്ഥാനത്തില്‍ അക്രമിക്കെതിരെ പോലീസ് കേസെടുത്തു.

എന്നാല്‍ തങ്ങള്‍ പരാതിയുമായി എത്തിയപ്പോള്‍ കേസെടുക്കാന്‍ പോലീസ് വിസമ്മതിച്ചുവെന്ന് യുവതിയുടെ ഭര്‍ത്താവ് ആരോപിച്ചു. തുടര്‍ന്ന് ഉന്നതപോലീസ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടപ്പോഴാണ് കേസെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്രമിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News