തിരുവനന്തപുരം : ബിജെപി മത്സരിയ്ക്കുന്നത് ഭരണം പിടിയ്ക്കാന്‍ തന്നെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കോണ്‍ഗ്രസ് മുക്ത കേരളം ബിജെപി ലക്ഷ്യമല്ല. അത് ലീഗ് തന്നെ ചെയ്യുന്നുണ്ട്. ഇടത് ഭരണം വീണ്ടും ആഗ്രഹിക്കുന്നുവെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ഇല്ലാതാക്കാന്‍ എല്‍ഡിഎഫ് ഭരണ തുടര്‍ച്ച ആഗ്രഹിക്കുന്നില്ല. ഇരു മുന്നണികളും എതിരാളികളാണ്. ക്രിസ്ത്യന്‍ വോട്ടുകള്‍ ഇത്തവണ ബിജെപിയ്ക്ക് അനുകൂലമാകും. അതാകും ഇത്തവണത്തെ ടേണിങ് പോയിന്റെന്നും കെ.സുരേന്ദ്രന്‍ വ്യക്തമാക്കി.
ശോഭ സുരേന്ദ്രനെ ഗ്രൂപ്പ് നോക്കി ഒതുക്കിയില്ല. ശോഭ സജീവമായി തിരിച്ചെത്തുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് സ്ഥാനം മോശം പദവി അല്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News