മുംബൈ:ഇന്നലെ മരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മുംബൈയിലെ കൂപ്പര്‍ ഹോസ്പിറ്റല്‍ ആണ് അഡ്വാന്‍സ് സര്‍ട്ടിഫിക്കറ്റ് പുറത്തുവിട്ടത്.
തൂങ്ങിയതിലൂടെയുള്ള ശ്വാസതടസ്സം നേരിട്ടാണ് മരണം ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 34 കാരനായ നടനെ ജൂണ്‍ 14നാണ് മുംബൈയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് സംസ്‌കാരം നടത്തും.
വീട്ടില്‍ നിന്ന് ഒരു കുറിപ്പും കണ്ടെടുക്കാത്തതിനാല്‍ സുശാന്ത് ആത്മഹത്യ ചെയ്തതിന്റെ കാരണം വ്യക്തമല്ല. അന്വേഷണത്തിനായി താരത്തിന്റെ മെഡിക്കല്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള ചില വസ്തുക്കള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
ശവസംസ്കാരത്തിനായി സുശാന്തിന്റെ കുടുംബാംഗങ്ങള്‍ ഞായറാഴ്ച രാത്രി പട്നയില്‍ നിന്ന് മുംബൈയിലെത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News