24.2 C
Kottayam
Sunday, June 7, 2026

വളര്‍ത്തുപുത്രനൊപ്പം കിടപ്പറയില്‍,വനിതാനേതാവിനെ പിടികൂടിയത് ഭര്‍ത്താവ്;തായ്‌ലാന്‍ഡില്‍ വിവാദം കത്തിപ്പടരുന്നു

Must read

ബാങ്കോക്ക്: വനിതാനേതാവിനെ 24-കാരനായ വളര്‍ത്തുപുത്രനൊപ്പം കിടപ്പറയില്‍ കണ്ടെത്തിയ സംഭവത്തില്‍ തായ്‌ലാന്‍ഡില്‍ വിവാദം പുകയുന്നു. തായ്‌ലാന്‍ഡിലെ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ പ്രാപപോണ്‍ ചൊയ്വിവാദ്‌കോ(45)യെ ഭര്‍ത്താവ് തന്നെ കൈയോടെ പിടികൂടുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം ചര്‍ച്ചയായത്.

വനിതാ നേതാവിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചര്‍ച്ചയാവുകയുംചെയ്തതോടെ ഇവരെ പാര്‍ട്ടിയില്‍നിന്ന് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി ഡെമോക്രാറ്റിക് പാര്‍ട്ടി അറിയിച്ചു.

ബുദ്ധസന്ന്യാസിയായ ഫ്രാ മഹാ എന്ന 24-കാരനെ കഴിഞ്ഞവര്‍ഷമാണ് ദമ്പതിമാര്‍ ദത്തെടുത്തത്. എന്നാല്‍, പ്രാപപോണും വളര്‍ത്തുപുത്രനും തമ്മിലുള്ള ബന്ധത്തില്‍ ഇവരുടെ ഭര്‍ത്താവിന് സംശയങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് ബാങ്കോക്കില്‍നിന്ന് അഞ്ചുമണിക്കൂറോളം യാത്രചെയ്ത് സുഖോതായില്‍ എത്തിയപ്പോഴാണ് ഭാര്യയെയും വളര്‍ത്തുപുത്രനെയും കിടപ്പറയില്‍നിന്ന് ഇദ്ദേഹം കൈയോടെ പിടികൂടിയത്. ഇതിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സന്ന്യാസിയായ വളര്‍ത്തുപുത്രന്‍ നിലവില്‍ ഒളിവിലാണെന്നും സൗത്ത് ചൈന മോണിങ് പോസ്റ്റ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സന്ന്യാസിയായ 24-കാരനെ ദത്തെടുക്കാനായി ഭാര്യയാണ് തന്നെ പ്രേരിപ്പിച്ചതെന്നായിരുന്നു പ്രാപപോണിന്റെ ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞത്. അവനോട് സഹതാപം തോന്നിയ ഭാര്യ അവനെ ദത്തെടുക്കാനായി ആവശ്യപ്പെടുകയായിരുന്നു. വിശ്വാസിയായ ഭാര്യ ക്ഷേത്രത്തില്‍ പോകുന്നത് പതിവായിരുന്നു. ക്ഷേത്രത്തില്‍വെച്ചാണ് തങ്ങള്‍ വളര്‍ത്തുപുത്രനെ കണ്ടിരുന്നത്.

- Advertisement -

എന്നാല്‍, അടുത്തിടെ വളര്‍ത്തുപുത്രനൊപ്പം ഭാര്യ കൂടുതല്‍ സമയം ചിലവഴിക്കുന്നത് താന്‍ ശ്രദ്ധിച്ചിരുന്നു. ഒരിക്കല്‍ കര്‍ട്ടിനിട്ട അയാളുടെ കാബിനിലേക്ക് ഭാര്യ കയറിപ്പോകുന്നതും കണ്ടു. അന്ന് ഏറെനേരം വാതിലില്‍ മുട്ടിയിട്ടും ആരും പ്രതികരിച്ചില്ല. ഒടുവില്‍ ഭാര്യ പുറത്തുവന്നപ്പോഴും തനിക്ക് സംശയം തോന്നി. എന്നാല്‍, സന്ന്യാസിക്കൊപ്പം പ്രാര്‍ഥനയിലായിരുന്നുവെന്നാണ് ഭാര്യ മറുപടി നല്‍കിയതെന്നും ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു.

- Advertisement -

പ്രാപപോണിനെ വളര്‍ത്തുപുത്രന്‍ പ്രലോഭിപ്പിച്ചതാണെന്നാണ് ഭര്‍ത്താവിന്റെ ആരോപണം. ”അവള്‍ ഫോണെടുക്കാത്തതിനാലാണ് ഞാന്‍ നേരത്തെ വീട്ടില്‍വന്നത്. എന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് അപ്പോഴേ തോന്നിയിരുന്നു. അവരെ രണ്ടുപേരെയും ഒരുമിച്ച് കണ്ടപ്പോള്‍ എനിക്ക് ദേഷ്യംവന്നു. വഞ്ചിക്കപ്പെട്ടതായി തോന്നി. അവള്‍ക്ക് സ്വര്‍ണം ഉള്‍പ്പെടെ ഒരുപാട് സമ്മാനങ്ങളാണ് ഞാന്‍ നല്‍കിയത്”- അദ്ദേഹം പ്രതികരിച്ചു.

ഭര്‍ത്താവിന്റെ ആരോപണങ്ങളെല്ലാം പ്രാപപോണ്‍ നിഷേധിച്ചതായാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വളര്‍ത്തുപുത്രനുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്നും അത്തരത്തിലൊന്നും സംഭവിച്ചിട്ടില്ലെന്നുമാണ് വനിതാ നേതാവ് പറഞ്ഞത്. വളര്‍ത്തുമകന് ചില പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. അതിനാല്‍ തങ്ങള്‍ രണ്ടുപേരും അതേക്കുറിച്ച് സംസാരിക്കുകയായിരുന്നു. പിന്നീട് കുളിക്കാന്‍ പോകുന്നതിനിടെയാണ് ഇത് സംഭവിച്ചതെന്നും വനിതാ നേതാവ് വിശദീകരിച്ചു.

തായ്‌ലാന്‍ഡിലെ സുഖോതായി പ്രവിശ്യയില്‍നിന്നുള്ള പ്രമുഖ രാഷ്ട്രീയനേതാവാണ് പ്രൊപപോണ്‍. കഴിഞ്ഞവര്‍ഷം ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ചേര്‍ന്ന ഇവര്‍ മേഖലയിലെ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ അധ്യക്ഷയുമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week