24 C
Kottayam
Thursday, June 4, 2026

വാട്‌സ് ആപ്പില്‍ പുതിയ ഫീച്ചര്‍ വരുന്നു,സന്ദേശങ്ങള്‍ തിരയല്‍ ഇനി അനായാസം

Must read

മുംബൈ:ലോകത്തിലേറ്റവും അധികം ഉപയോക്താക്കളുള്ള ഇന്‍സ്റ്റന്റ് മെസേജിംഗ് സംവിധാനമായ വാട്‌സ് ആപ്പ് പുതിയ ഫീച്ചറുമായി രംഗത്ത്.ഡേറ്റ് അധിഷ്ഠിത സെര്‍ച്ച് സംവിധാനമാണ് വാട്ട്‌സ്ആപ്പിലെ പുതിയ പ്രത്യേകത. വാട്ട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഈ വിവരം പുറത്തുവിട്ടത്. ഇത് വന്നാല്‍ ഇനി ഉപയോക്താവിന് ദിവസങ്ങള്‍ വച്ച് വന്ന സന്ദേശം സെര്‍ച്ച് ചെയ്ത് എടുക്കാം.

ആദ്യഘട്ടത്തില്‍ വാട്ട്‌സ്ആപ്പ് ഐഒഎസ് പതിപ്പിലായിരിക്കും ഈ ഫീച്ചര്‍ എത്തുക എന്നാണ് റിപ്പോര്‍ട്ട്. വാട്ട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ഐഒഎസ് ഇന്റര്‍ഫേസില്‍ സെര്‍ച്ച് ബാറില്‍ ഒരു കലണ്ടര്‍ ഐക്കണും വച്ചുള്ള ചിത്രങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. വൈകാതെ തന്നെ ആന്‍ഡ്രോയ്ഡിലും ഈ പ്രത്യേകത എത്തിയേക്കും. ഇപ്പോള്‍ വാട്ട്‌സ്ആപ്പ് ടീം ഇതിന്റെ ടെസ്റ്റിംഗ് നടത്തുന്നു എന്നാണ് സൂചന.

ഇപ്പോള്‍ കീ വേര്‍ഡ്, ആളുകളുടെ പേരുകള്‍ എന്നിവ വച്ച സന്ദേശങ്ങള്‍ സെര്‍ച്ച് ചെയ്ത് എടുക്കാം. ഇതിനൊപ്പമാണ് ഇനി ഡേറ്റ് അടിസ്ഥാനത്തിലുള്ള സെര്‍ച്ചിംഗ് വരുന്നത്. അടുത്ത വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റ് പതിപ്പില്‍ ഈ ഫീച്ചര്‍ ലഭ്യമായേക്കും. പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം ഇപ്പോള്‍ ആല്‍ഫ ടെസ്റ്റിങ്ങിലാണ് ഈ ഫീച്ചര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week