തിരുവനന്തപുര:ലോക്ക്ഡൗണ്‍ കാലത്ത് കൊവിഡിനേക്കാള്‍ വലിയ ആഘാതമാണ് ഈ മാസങ്ങളിലെ കറണ്ട് ചാര്‍ജെന്നാണ് പരാതി.
മിക്കവര്‍ക്കും സാധാരണ വരുന്ന കറണ്ട് ബില്ലിനേക്കാള്‍ മൂന്നിരട്ടിയും അതിലധികവുമാണ് ബില്‍ ലഭിച്ചിരിക്കുന്നത്. പലരും ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തി.
ഇതിനിടയില്‍ വ്യത്യസ്തമായ ഒരു പ്രതികരണവുമായി എത്തിയിരിക്കുകയാണ് സ്വാമി സന്ദീപാനന്ദ ഗിരി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.’വെറുതെ കിട്ടിയ ചക്കക്കുരു വരെ മിക്‌സിയിലിട്ട് ജ്യൂസാക്കി കുടിച്ചിട്ട് പറയുകയാണ്. കറന്റ് ബില്‍ സര്‍ക്കാര്‍ കൂട്ടിയെന്ന് ‘ – സന്ദീപാനനന്ദ ഗിരി ഫേസ്ബുക്കില്‍ കുറിച്ചു. ഇതിനെതിരെ രൂക്ഷമായ പ്രതികരണമാണ് ഉയരുന്നത്. 7200 രൂപ ബില്ലടക്കുന്ന മണിയന്‍പിള്ള രാജുവിന് 42000 രൂപ ബില്ല് വന്നത് മിക്‌സിയില്‍ ചോറ് വെച്ചത് കൊണ്ടാണോ എന്നൊക്കെയാണ് കമന്റുകള്‍ വരുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News