28.2 C
Kottayam
Friday, June 5, 2026

നാടു മുഴുവന്‍ കൊറോണക്കെതിരെ പ്രവര്‍ത്തിക്കുമ്പോള്‍ ഇങ്ങനെ ഒരവസ്ഥ വന്നതില്‍ ദുഖമുണ്ട്; ഖേദ പ്രകടനവുമായി സുരേഷ് കുറുപ്പ് എം.എല്‍.എ

Must read

കോട്ടയം: നാടു മുഴുവന്‍ കൊവിഡ് ബാധയ്‌ക്കെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ ഏറ്റുമാനൂരിലെ ജനപ്രതിനിധി എന്ന നിലയില്‍ സജീവമായി രംഗത്തിറങ്ങാന്‍ ആകാത്തതില്‍ ഖേദം പ്രകടപ്പിച്ച് സുരേഷ് കുറുപ്പ് എംഎല്‍എ. രക്തധമനികളുടെ ആരോഗ്യത്തെ ദുര്‍ബലപ്പെടുത്തുന്ന Vasculitic Neuropathy എന്ന രോഗത്തിനുള്ള തീവ്രചികിത്സയിലാണ് സുരേഷ് കുറുപ്പ്.

ഫേസ് ബുക്കിലൂടെയാണ് കുറുപ്പ് തന്റെ രോഗാവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തിയത്. പൊതുരംഗത്തേക്കിറങ്ങാന്‍ ഡോക്ടര്‍മാര്‍ അനുവദിക്കുന്ന നിമിഷത്തില്‍ തന്നെ ഞാന്‍ നിങ്ങളോടൊപ്പമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പു തരുന്നു.

കുറിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

സുഹൃത്തുക്കളേ, സഖാക്കളേ,

- Advertisement -

ലോകം, ഇതിനു മുന്‍പൊരിക്കലുമില്ലാത്ത വിധമുള്ള ഒരു വൈറസ് രോഗവ്യാപനത്തെ ധൈര്യപൂര്‍വം നേരിടുന്ന ഈ അവസ്ഥയില്‍ ലോകജനതയ്ക്കാകെ മാതൃകയാകുന്ന തരത്തില്‍ കേരള സമൂഹവും മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്റെ നേതൃത്ത്വത്തില്‍ സര്‍ക്കാരും അതീവ ജാഗ്രതയോടെ, ഏകോപനത്തോടെ പ്രവര്‍ത്തിക്കുകയാണ്. ഈ വേളയില്‍ തികച്ചും വ്യക്തിപരമായ ഒരു കാര്യം, എന്റെ ശാരീരികാവസ്ഥയെ കുറിച്ച്, പറയാനാണ് ഈ കുറിപ്പെഴുതുന്നത്.

- Advertisement -

രക്തധമനികളുടെ ആരോഗ്യത്തെ ദുര്‍ബലപ്പെടുത്തുന്ന Vasculitic Neuropathy എന്ന രോഗത്തിനുള്ള തീവ്രചികിത്സയിലാണ് ഈ ദിവസങ്ങളില്‍ ഞാന്‍. രക്തധമനികള്‍ ദുര്‍ബലപ്പെട്ട് നീര്‍ക്കെട്ട് ഉണ്ടാകുന്ന ഈ രോഗം മൂന്നു നാലു കൊല്ലങ്ങളായി കൂടിക്കൊണ്ടിരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ അസംബ്ലി സമ്മേളനത്തിനിടയില്‍ പാര്‍ടിയില്‍ നിന്നും അനുവാദത്തോടെ അവധിയെടുത്ത് അടിയന്തിര ചികിത്സക്കായി വെല്ലൂര്‍ ആശുപത്രിയില്‍ പോകേണ്ടി വന്ന ഞാന്‍ കഴിഞ്ഞ ദിവസം തിരികെ ഏറ്റുമാനൂരെത്തി.

ചികിത്സയുടെ പാര്‍ശ്വഫലമെന്നോണം blood count ക്രമാതീതമായി കുറഞ്ഞതിനാല്‍ എന്റെ രോഗ പ്രതിരോധ ശേഷി തുലോം കുറവാണെന്നാണ് കോട്ടയം മെഡിക്കല്‍ കോളെജില്‍ എന്നെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നത്. അതിനാല്‍ കുറച്ചു ദിവസത്തേക്ക് പൂര്‍ണമായ ഏകാന്തവാസത്തിന് അവര്‍ വൈദ്യ വിധി കല്‍പിച്ചിരിക്കുകയാണ്.

നാടു മുഴുവന്‍ കൊറോണാ രോഗവ്യാപനത്തിനെതിരേ പ്രവര്‍ത്തിക്കുന്ന സമയത്ത് ഇങ്ങനെ ഒരു അവസ്ഥ വന്നതില്‍ ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്ക് പറഞ്ഞറിയിക്കാനാവാത്ത വിഷമമുണ്ട്. കേരളം കൊറോണയെ പരാജയപ്പെടുത്തുമെന്ന കാര്യത്തില്‍ നമുക്ക് സംശയമില്ല. അത് നമ്മുടെ നിശ്ചയദാര്‍ഢ്യമാണ്.

- Advertisement -

പൊതുരംഗത്തേക്കിറങ്ങാന്‍ ഡോക്ടര്‍മാര്‍ അനുവദിക്കുന്ന നിമിഷത്തില്‍ തന്നെ ഞാന്‍ നിങ്ങളോടൊപ്പമുണ്ടാകും.
സ്‌നേഹത്തോടെ
നിങ്ങളുടെ
സ്വന്തം
കെ. സുരേഷ് കുറുപ്പ് MLA

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week