ഒമ്പത് മാസം പ്രായമുള്ള പിഞ്ചു കുഞ്ഞ് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കൊറോണ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഒമ്പത് മാസം പ്രായമുള്ള പിഞ്ച് കുഞ്ഞുള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മാതാപിതാക്കള്‍ക്കും മൂന്ന് കുട്ടികള്‍ക്കുമാണ് കൊറോണ പിടിപെട്ടത്.

ഇതോടെ പശ്ചിമ ബംഗാളില്‍ കൊറോണ ബാധിതരുടെ എണ്ണം 15 ആയി. മാതാവിന് 27 വയസും പിതാവിന് 45 വയസുമാണ് പ്രായം. മറ്റ് രണ്ട് കുട്ടികള്‍ക്ക് ആറും 11 ഉം വയസാണ് പ്രായം. അടുത്തിടെ യു.കെയില്‍ നിന്നു വന്ന ആളുമായുള്ള സമ്പര്‍ക്കത്തിലൂടെ യുവതിക്ക് രോഗം വരുകയും കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്ക് പകരുകയുമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News