28.4 C
Kottayam
Tuesday, April 30, 2024

Suresh gopi:’അവിശ്വാസികളോട് പൊറുക്കില്ല; അവരുടെ സർവ്വ നാശത്തിന് വേണ്ടി ശ്രീകോവിലിന്റെ മുന്നിൽ പ്രാര്‍ത്ഥിയ്ക്കുമെന്ന് സുരേഷ് ഗോപി,സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം

Must read

കൊച്ചി: അവിശ്വാസികളോട് തനിക്ക് ഒരിക്കലും പൊറുക്കാനാകില്ലെന്നും, അവരോട് യാതൊരു സ്‌നേഹവുമില്ലെന്നും വ്യക്തമാക്കി നടനും മുൻ ബിജെപി എംപിയുമായ സുരേഷ് ഗോപി. വിശ്വാസികളുടെ വിശ്വാസത്തിലേക്ക് ധ്വംസന രൂപേണ വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല, അവരുടെ സർവ്വ നാശത്തിന് വേണ്ടി ശ്രീകോവിലിന്റെ മുന്നിൽ നിന്ന് പ്രാർത്ഥിച്ചിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ശിവരാത്രി ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് സുരേഷ് ഗോപിയുടെ പരാമർശം. അതേ സമയം നടന്റെ പരാമർശത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്.

സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ

‘ അടിസ്ഥാനപരമായി വേണ്ടത് സ്‌നേഹം കുട്ടികളിൽ വളർത്തിയെടുക്കണം. അവർ ജീവിതത്തിലെ അച്ചടക്കത്തിലേക്ക് വരണം, അതും സ്‌നേഹപൂർണമായിട്ടായിരിക്കണം. ക്ഷേത്രങ്ങൾ, ഈശരന്മാർ, അത് ഏത് മതത്തിന്റേതായാലും നല്ലൊരു ആയുധമാണ് അതിന്. അങ്ങനെയാണ് ഞാൻ ഭക്തിയെ കണ്ടിട്ടുള്ളത്.

എന്റെ മതത്തെ ഞാൻ സ്‌നേഹിക്കുന്നുണ്ടെങ്കിൽ മറ്റ് മതസ്ഥരുടെ വിശ്വാസത്തേയും സ്‌നേഹിക്കാൻ സാധിക്കണം. എന്റെ മതഗന്ഥം എന്ന് പറയാൻ എനിക്ക് അവകാശമില്ലെങ്കിലും എന്റെ മതത്തിന്റെ തത്വങ്ങൾ സ്ഫുരിക്കുന്ന എഴുത്ത് കുത്തുകൾ ഞാൻ മാനിക്കുന്നുണ്ടെങ്കിൽ ഖുറാനേയും ബൈബിളിനേയും ഞാൻ മാനിക്കണം.

എന്റെ ഈശ്വരന്മാരെ ഞാൻ സ്‌നേഹിച്ച് ലോകത്തുള്ള വിശ്വാസികളായ മനുഷ്യരെ ഞാൻ സ്‌നേഹിക്കും എന്ന് പറയുമ്പോൾ ലോകത്തിലെ എല്ലാ അവിശ്വാസികളോടും ഒട്ടും തന്നെ സ്‌നേഹമില്ലെന്ന് ചങ്കൂറ്റത്തോടെ പറയും വിശ്വാസികളുടെ വിശ്വാസത്തിലേക്ക് ധ്വംസന രൂപേണ വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല, അവരുടെ സർവ്വ നാശത്തിന് വേണ്ടി ശ്രീകോവിലിന്റെ മുന്നിൽ നിന്ന് പ്രാർത്ഥിച്ചിരിക്കും.

എല്ലാവരും അത് ചെയ്യണം. ഭക്തിയെന്നത് പറയുന്നത് ആരേയും ദ്രോഹിക്കാൻ ഉള്ളതല്ല, പക്ഷേ ഭക്തിയേയും ഭക്തി മാർഗങ്ങളേയും ഭക്തി സ്ഥാപനങ്ങളേയും നിന്ദിക്കാൻ വരുന്ന ഒരാളും സമാധാനത്തോടെ നല്ല ജീവിതം ജീവിച്ച് ഈ ലോകത്ത് അവസാനിക്കാൻ ഒരു കാരണവശാലും അന്തരീക്ഷം ഒരുങ്ങിക്കൂട.

ഞാൻ ആരെയൊക്കെയാണ് ഉദ്ദേശിച്ചതെന്ന് എല്ലാവർക്കും മനസിലാകുന്നുണ്ടാകും. രാഷ്ട്രയം സ്പുരിക്കും. അതുകൊണ്ടാണ് ഞാൻ പറയാത്തത്. പക്ഷേ വിശ്വാസി സമൂഹത്തിന്റെ അതിർത്തി പ്രദേശത്ത് പോലും ആരും കടന്ന് വന്ന് ഞങ്ങളെ ദ്രോഹിക്കരുത്. ഞങ്ങൾ ലോകത്തിന്റെ നന്മയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനയിലാണ്. അതിനെ ധ്വംസിക്കാതെ അവിശ്വാസികൾക്ക് അവരുടെ വഴിയെ ചുറ്റി കറങ്ങി പോകാം. ഇങ്ങോട്ടേക്ക് നുഴഞ്ഞ് കയറാൻ ശ്രമിക്കരുത് എന്ന് ഉച്ചത്തിൽ വിളിച്ച് പറയേണ്ട കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്’, സുരേഷ് ഗോപി പറഞ്ഞു.

നടന്റെ പരാമർശനത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. വിശ്വാസികൾ അല്ലാത്തവരോട് തനിക്ക് വെറുപ്പാണെന്ന് പറഞ്ഞ സുരേഷ് ഗോപിയോട് ഒരു തരത്തിലും പൊറുക്കാനാകില്ലെന്നാണ് വിമർശകർ പറയുന്നത്. താങ്കളുടെ ജാതി മത ദൈവഭക്തിക്ക് അപ്പുറം, താങ്കൾ മലയാളികളുടെ ഹൃദയത്തിൽ കയറിയ ഒരു നായക നടൻ ആയിരുന്നുവെന്നും, താങ്കളെ വളർത്തിയത് മലയാള സിനിമയും ഞങ്ങൾ ആരാധകരുമായിരുന്നുവെന്നും വല്ലപ്പോഴെങ്കിലും ഓർക്കണമെന്നാണ് ഇക്കൂട്ടർ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week