KeralaNews

‘അത് ഗാന്ധിയുടെ ചിത്രമാണ്, മോദിയുടേയോ എന്റേതോ അല്ല, വിഷുവിന്റെ നന്മ മനസിലാക്കാന്‍ പറ്റാത്ത മാക്രിപ്പറ്റങ്ങള്‍’; സുരേഷ് ഗോപി

തൃശൂര്‍: വടക്കുംനാഥ ക്ഷേത്രത്തിലെ മേല്‍ശാന്തിയ്ക്ക് സുരേഷ്ഗോപി എം.പി വിഷു കൈനീട്ടം നല്‍കിയതില്‍ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി താരം. വിഷു കൈനീട്ടത്തിന്റെ നന്മ മനസിലാക്കാന്‍ പറ്റാത്ത മാക്രിപ്പറ്റങ്ങളോട് പിന്നെ എന്താ പറയേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ‘വിഷുവിന്റെ നന്മ മനസിലാക്കാന്‍ പറ്റാത്തവര്‍ ചൊറിയന്‍ മാക്രിപ്പറ്റങ്ങളാണ്. ധൈര്യമുണ്ടെങ്കില്‍ പ്രതികരിക്കട്ടെ, ഞാന്‍ തയ്യാറായിട്ടാണിരിക്കുന്നത്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഐശ്വര്യപൂര്‍ണമായ തുടക്കം എന്ന് പറഞ്ഞ് വലതു കാതില്‍ വെറ്റില വെച്ച് പേര് വിളിക്കുന്ന ചടങ്ങില്‍ തുടങ്ങുന്നത് പോലെ എല്ലാ മതങ്ങളിലും ഓരോ ചടങ്ങുകളുണ്ട്. എല്ലാം കുഞ്ഞുങ്ങളുടെ സദ്ഭാവിയ്ക്ക് വേണ്ടിയാണ്. ഒരു രൂപ നോട്ടില്‍ ഗാന്ധിയുടെ ചിത്രമാണ് ഉള്ളത്. നരേന്ദ്ര മോദിയുടേയോ സുരേഷ് ഗോപിയുടേതോ അല്ല. ഒരു രൂപ നോട്ടെടുത്ത് മഹാലക്ഷ്മിയെ പ്രാര്‍ത്ഥിച്ച് കൈവെള്ളയില്‍ വെച്ച് കൊടുക്കുന്നത് കുട്ടികള്‍ പ്രാപ്തി നേടി നിര്‍വ്വഹണത്തിന് ഇറങ്ങുമ്പോള്‍ ഒരു വര്‍ഷമാവുമ്പോള്‍ ഒരു കോടി വന്നു ചേരുന്ന അനുഗ്രഹ വര്‍ഷത്തിനാണ്’ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആ നന്മ മനസിലാക്കാന്‍ പറ്റാത്ത മാക്രിപ്പറ്റങ്ങളോട് പിന്നെ എന്താ പറയേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ഹീനമായ ചിന്തയുണ്ടെങ്കില്‍ മാത്രമേ ഇങ്ങനെ ചെയ്യാന്‍ സാധിക്കൂ. എന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യക്കാരുടെ മുഴുവന്‍ ഒരു ആചാരമാണ് നടപ്പിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. പ്രാര്‍ത്ഥനയോടെ ഒരു രൂപ കയ്യിലേക്ക് വെച്ചു കൊടുക്കുമ്പോള്‍ എന്തു പ്രശ്നമാണെന്ന് അദ്ദേഹം ചോദിച്ചു.

തൃശൂര്‍ ജില്ലയില്‍ വിവിധ ഇടങ്ങളില്‍ വെള്ളിയാഴ്ച്ച മുതല്‍ സുരേഷ് ഗോപി വിഷുക്കൈനീട്ടം പരിപാടി സംഘടിപ്പിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലെ വടക്കുംനാഥ ക്ഷേത്രത്തില്‍ മോല്‍ശാന്തിക്ക് പണം നല്‍കിയതാണ് വിവാദത്തിലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button