24 C
Kottayam
Thursday, June 4, 2026

മാവേലി സ്‌റ്റോറുകളും സപ്ലൈകോയും കാലി; അവശ്യസാധനങ്ങള്‍ക്കായി ജനം നെട്ടോട്ടത്തില്‍

Must read

തിരുവനന്തപുരം: മാവേലി സ്റ്റോറുകളിലും സപ്ലൈകോ ഔട്ട്ലെറ്റുകളിലും അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം. അരി, ഉഴുന്ന്, പയര്‍, വെളിച്ചെണ്ണ, ശര്‍ക്കര, പച്ചരി തുടങ്ങിയ സാധനങ്ങളൊന്നും സര്‍ക്കാര്‍ ഔട്ട്ലെറ്റുകളില്‍ കിട്ടാനില്ല. ആകെയുള്ളത് സോപ്പ്, പേസ്റ്റ്, പൊടി ഉത്പന്നങ്ങള്‍ തുടങ്ങിയവ മാത്രമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയവരെല്ലാം നിരാശരായി മടങ്ങി.

<p>സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യധാന്യക്കിറ്റിലേക്ക് സാധനങ്ങള്‍ നല്‍കേണ്ടി വന്നതിനാലാണ് ഔട്ട്ലെറ്റുകള്‍ ശൂന്യമായതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ സപ്ലൈകോയിലേക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്ന കരാറുകാര്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി കൃത്യമായി വിതരണം ചെയ്യാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും സൂചനയുണ്ട്.</p>

<p>നേരത്തെ സപ്ലൈകോയുടെ ഔട്ട്ലെറ്റുകളിലെ സാധനങ്ങള്‍ തീരുന്ന മുറയ്ക്ക് വാങ്ങി നല്‍കാന്‍ ഡിപ്പോ മാനേജ്മെന്റ് കമ്മിറ്റി(ഡിഎംസി)ക്ക് അധികാരമുണ്ടായിരുന്നു. എന്നാല്‍ ഒരു വര്‍ഷം മുന്‍പ് ഈ സംവിധാനം അവസാനിപ്പിക്കുകയും മുഴുവന്‍ വാങ്ങലുകളും എറണാകുളത്തെ കേന്ദ്ര ഓഫീസ് വഴി ആക്കുകയും ചെയ്തു.</p>

<p>കൊവിഡ് 19 ദുരിതകാലം തുടങ്ങിയതോടെ വീണ്ടും ചെറുകിട സാധനങ്ങള്‍ വാങ്ങാന്‍ ഡിപ്പോ മാനേജ്മെന്റ് കമ്മിറ്റിക്ക് അധികാരം നല്‍കി. എന്നാല്‍ വാങ്ങുന്ന സാധനങ്ങള്‍ക്ക് എറണാകുളത്തെ ഓഫീസില്‍ ഈടാക്കുന്നതിനേക്കാള്‍ കുറഞ്ഞ തുകയായിരിക്കണം എന്ന നിബന്ധനയിലാണ് അധികാരം നല്‍കിയത്.</p>

- Advertisement -

<p>തുക കുറച്ച് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ കരാറുകാര്‍ തയാറല്ല. പൊതുവിപണിയില്‍ സാധനങ്ങളുടെ വില വര്‍ധിപ്പിച്ചതിനൊപ്പം സപ്ലൈകോയിലും ഭക്ഷ്യധാന്യങ്ങളുടെ വില കൂട്ടിയിട്ടുണ്ട്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week