NationalNews

രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടും; തീരുമാനം പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിരോധത്തിനായുള്ള ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടാന്‍ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ചില മേഖലകളില്‍ ഇളവുണ്ടാവും.

<p>എന്നാല്‍ ഏതൊക്ക മേഖലകളില്‍ ഇളവുണ്ടാവും എന്ന് വ്യക്തമല്ല. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ച അവസാനിച്ചശേഷം ഉന്നതാധികാരസമിയി യോഗം ചേരുന്നുണ്ട്.</p>

<p>ഇതിലാവും ഏതൊക്കെ മേഖലകളിലാവും ഇളവുണ്ടാവുക എന്ന് തീരുമാനിക്കുക. അതിനുശേഷമാവും പ്രഖ്യാപനമുണ്ടാവുക. ലോക്ക് ഡൗണ്‍ നീട്ടണമെന്നായിരുന്നു കേരളം ഉള്‍പ്പെടെ ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും നിലപാട്.</p>

<p>ഒഡീഷയും പഞ്ചാബും ഇതിനോടകം ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഘട്ടം ഘട്ടമായി ലോക്ക് ഡൗണ്‍ നീക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. മാര്‍ച്ച് 24ന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കുകയായിരുന്നു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker