ലോക്ക് ഡൗണിന് പുല്ലവില; ഇറച്ചിക്കടകളില്‍ വന്‍ തിരക്ക്, അവസരം മുതലെടുത്ത് ജനങ്ങളെ പിഴിഞ്ഞ് വ്യപാരികള്‍

കോട്ടയം: കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കാര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിന് പുല്ല വില കല്‍പ്പിച്ച് ഈസ്റ്റര്‍ തലേന്ന് ഇറച്ചിക്കടകളിലും മത്സ്യമാര്‍ക്കറ്റിലും വന്‍ ജനത്തിരക്ക്. തിരക്ക് മുതലെടുത്ത് മീനിനും ഇറച്ചിക്കും കൊള്ളവിലയാണ് വ്യാപാരികള്‍ ഈടാക്കുന്നത്. ഇറച്ചിക്കോഴിക്ക് 125 മുതല്‍ 145 രൂപ വരെയാണ് കിലോയ്ക്ക് ഇന്നത്തെ വില. 80 മുതല്‍ 100 രൂപയുണ്ടായിരുന്ന സ്ഥാനത്താണ് ഒറ്റയടിക്ക് വില വര്‍ധനവുണ്ടായത്.

<p>തമിഴ്‌നാട്ടില്‍ നിന്നു പോത്തിന്റെ വരവു കുറഞ്ഞെന്ന ന്യായം നിരത്തി ബീഫിന് 40 രൂപ വരെയാണ് കിലോയ്ക്ക് വ്യാപാരികള്‍ വര്‍ധിപ്പിച്ചത്. പലയിടത്തും ബീഫിന് കിലോ 370 രൂപ നിരക്കിലാണ് ഇന്ന് വില്‍പ്പന നടത്തിയത്. വലിയ തിരക്ക് ഇറച്ചിക്കടകളില്‍ ഉണ്ടായതോടെ രാവിലെ ഒന്‍പതോടെ തന്നെ സാധനം തീരുകയും ചെയ്തു.</p>

<p>കിലോ 220 രൂപയില്‍ കിടന്ന പന്നിയിറച്ചിക്ക് ഈസ്റ്റര്‍ വിപണിയില്‍ 260 രൂപയാണ് വില. ബീഫിന് വിപണിയില്‍ കുറവുണ്ടെന്ന് വ്യക്തമായതോടെയാണ് കോഴി, പന്നി എന്നിവയ്ക്ക് വ്യാപാരികള്‍ വില വര്‍ധിപ്പിച്ചത്. ഉയര്‍ന്ന വിലയ്ക്കും സാധനങ്ങള്‍ വാങ്ങാന്‍ പലരും തയാറാണെങ്കിലും വിപണിയില്‍ ഇവയ്‌ക്കെല്ലാം ക്ഷാമം നേരിടുന്നുണ്ട്.</p>

<p>ഈസ്റ്റര്‍ വിപണി ലക്ഷ്യമിട്ട് അന്യസംസ്ഥാനത്തു നിന്നു കൊണ്ടുവന്ന പഴകിയ മത്സ്യങ്ങള്‍ വന്‍ തോതില്‍ പിടിച്ചതോടെ മീനിനും വില വര്‍ധിച്ചിട്ടുണ്ട്. മത്തിക്ക് കിലോ 300 രൂപയാണ് വില.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News