KeralaNews

വയനാട്ടില്‍ ഊമയായ ആദിവാസി പെണ്‍കുട്ടിയ്ക്ക് പീഡനം; ഒരാള്‍ കസ്റ്റഡിയില്‍

വയനാട്: വയനാട്ടില്‍ ഊമയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. അവശനിലയില്‍ കാണപ്പെട്ട പത്ത് വയസുകാരി ബാലികയെ നാട്ടുകാരും രക്ഷിതാക്കളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അമ്പലവയല്‍ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവത്തില്‍ അമ്പലവയല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

<p>ഇന്നലെ വൈകിട്ടോടെ വിറക് ശേഖരിക്കാന്‍ പോയ രക്ഷിതാക്കള്‍ മടങ്ങിയെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ നിന്ന് ചോരവാര്‍ന്ന നിലയിലായിരുന്നു പെണ്‍കുട്ടി. ഉടന്‍ തന്നെ നാട്ടുകാരും രക്ഷിതാക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു.</p>

<p>രക്ഷിതാക്കള്‍ നല്‍കിയ വിവരങ്ങളനുസരിച്ച് അമ്പലവയല്‍ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അമ്പലവയല്‍ പോലീസ് ആംഗ്യഭാഷാ സഹായിയുടെ സാന്നിധ്യത്തില്‍ പെണ്‍കുട്ടിയുടെ മൊഴി എടുത്ത് അന്വേഷണം ആരംഭിച്ചു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker