30.6 C
Kottayam
Friday, April 26, 2024

‘ക്ഷമിക്കണം, ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് അറിയില്ലായിരുന്നു’; യുവാവിനോട് മാപ്പ് പറഞ്ഞ് സണ്ണി ലിയോണ്‍

Must read

തന്റെ ഏറ്റവും ഒടുവില്‍ പറുത്തിറങ്ങിയി ചിത്രം അര്‍ജുന്‍ പാട്ടിയാലയിലെ ഫോണ്‍ നമ്പറിനെ തുടര്‍ന്ന് പുലിവാല് പിടിച്ച യുവാവിനോട് ക്ഷമ ചോദിച്ച് സണ്ണി ലിയോണ്‍. ചിത്രത്തിലെ ക്രൈസി ഹബിബീ വെര്‍സസ് ഡീസന്റ് മുണ്ടേ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ഗാനത്തിന് ശേഷം സണ്ണിയുടെ ക്യാരക്ടര്‍ സിനിമയിലെ മറ്റൊരു ക്യാരക്ടറിന് തന്റെ നമ്പറാണെന്ന് പറഞ്ഞ് ഒരു ഫോണ്‍ നമ്പര്‍ നല്‍കുന്നുണ്ട്.

ഈ നമ്പറിനെ തുടര്‍ന്ന് ഡല്‍ഹി സ്വദേശി പുനിത് അഗര്‍വാള്‍ ഏറെ പുലിവാല്‍ പിടിച്ചിരിന്നു. നിരവധി ഫോണ്‍ കോളുകളാണ് സണ്ണി ലിയോണ്‍ അല്ലെ എന്ന് ചോദിച്ച് ഇയാള്‍ക്ക് വന്നുകൊണ്ടിരിക്കുന്നത്. ആദ്യം തന്നെ ആരെങ്കിലും കളിയാക്കുവാന്‍ ചെയ്യുന്നതാണെന്നാണ് ഇയാള്‍ കരുതിയത്. എന്നാല്‍ പിന്നീടാണ് കാര്യം മനസിലായത്. ഫോണ്‍ വിളി കാരണം സിനിമയുടെ അണിയറക്കാരെ കോടതി കയറ്റാന്‍ പോലും ചിന്തിച്ചിരുന്നു എന്നാണ് ഇയാള്‍ ഒരു വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞത്.

എന്നാല്‍ സംഭവം വിവാദം ആയപ്പോള്‍ യുവാവിനോട് മാപ്പ് പറഞ്ഞ് സാക്ഷാല്‍ സണ്ണി ലിയോണ്‍ തന്നെ രംഗത്ത് എത്തി. സൂം ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം യുവാവിനോട് മാപ്പ് പറഞ്ഞത്. ‘ക്ഷമിക്കണം, ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് അറിയില്ലായിരുന്നു’ എന്നാണ് സണ്ണി ലിയോണ്‍ അഭിമുഖത്തില്‍ പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week