ഹോട്ട് ആന്റ് സ്‌റ്റൈലിഷ് ലുക്കില്‍ സണ്ണി ലിയോണ്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
ബോളിവുഡില്‍ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയാണ് സണ്ണി ലിയോണ്‍. ഇപ്പോളിതാ ലോക്ക്ഡൗണ്‍ കാലത്ത് ആരാധകര്‍ക്കായി തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സണ്ണി ലിയോണ്‍. താരം പങ്കുവച്ച പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. മാസ് സ്‌റ്റൈലിഷ് ലുക്കിലാണ് സണ്ണി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കേരളത്തിലടക്കം വലിയൊരു ആരാധക പിന്തുണയുള്ള താരമാണ് സണ്ണി ലിയോണ്‍. അതുകൊണ്ടുതന്നെ സണ്ണിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ എല്ലാവര്‍ക്കും വലിയ താല്‍പര്യവുമാണ്. ലോക്ക്ഡൗണിലും തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാന്‍ താരം മറന്നിട്ടില്ല.
ലൈവ് വീഡിയോകളും ചലഞ്ചുകളുമായി സണ്ണി എപ്പോഴും ആരാധകരുടെ മുന്‍പില്‍ എത്താറുണ്ട്. കറുപ്പ് വസ്ത്രവും കൂളിങ് ഗ്ലാസും ധരിച്ച് ഹോട്ട് ആന്‍ഡ് സ്‌റ്റൈലിഷ് ലുക്കിലാണ് സണ്ണി എത്തിയിരിക്കുന്നത്. സണ്ണി തന്നെയാണ് ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.
https://www.instagram.com/p/CA9kVXbjmol/?utm_source=ig_web_copy_link