മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്ത് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സഹോദരനെ 20കാരി ഉലക്കയ്ക്ക് അടിച്ച് അരിവാളിന് വെട്ടിക്കൊന്നു

കാണ്‍പൂര്‍: മാതാപിതാക്കള്‍ ഇല്ലാതിരുന്ന സമയത്തെ തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സഹോദരനെ 20കാരി കൊലപ്പെടുത്തി. എറ്റാവ ജില്ലയിലെ കോട്ട്വാളി പോലീസ് സ്റ്റേഷനില്‍ നടന്ന സംഭവത്തില്‍ ദീപക് രജപുത്ത് എന്ന സതി മോഹല്ലാ പ്രദേശവാസിയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രയിലാണ് സംഭവം. നഗരത്തിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കമ്പ്യൂട്ടര്‍ കോഴ്സ് വിദ്യാര്‍ത്ഥിയാണ് ദീപക്.

രാത്രിയില്‍ ശാരീരികമായി കീഴടക്കാനെത്തിയ സഹോദരനെ ചെറുത്ത പെണ്‍കുട്ടി ഒടുവില്‍ ഗത്യന്തരമില്ലാതെ ഉലക്കയും അരിവാളും കൊണ്ടായിരുന്നു കൊല നടത്തിയത്. അതിന് ശേഷം കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഉപകരണങ്ങളുമായി സ്റ്റേഷനില്‍ എത്തി കീഴടങ്ങി. സംഭവം നടക്കുമ്പോള്‍ മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലായിരുന്നു. മക്കളെ വീട്ടില്‍ തനിച്ചാക്കി ഇവര്‍ ബേലാ ടൗണിലെ കുടുംബവീട്ടിലേക്ക് പോയതായിരുന്നു.

രാത്രിയില്‍ സഹോദരന്‍ മോശമായ രീതിയില്‍ സമീപിക്കുകയും ബലാത്സംഗത്തിന് ശ്രമിക്കുകയും ചെയ്തതോടെ യുവതി സഹോദരനെ ആയുധം കൊണ്ടു നേരിടുകയായിരുന്നു. തുടര്‍ന്ന് ഗുരുതരമായി ഇയാള്‍ക്ക് പരിക്കേറ്റു. പിന്നാലെ കോട്ടവായി പോലീസ് സ്റ്റേഷനിലേക്ക് പോയ പെണകുട്ടി പോലീസുകാരോട് വിവരമെല്ലാം തുറന്നു പറഞ്ഞു. അവര്‍ തന്നെയാണ് പിന്നീട് പോലീസിന് വീട് കാണിച്ചു കൊടുത്തതും. പോലീസ് എത്തുമ്പോള്‍ യുവാവ് രക്തം വാര്‍ന്ന നിലയില്‍ വീടിനുള്ളില്‍ കിടക്കുകയായിരുന്നു. യുവാവിനെ പോലീസുകാര്‍ പെട്ടെന്ന് സൈഫായി മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

യുവതിക്കെതിരേ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. അതേസമയം മകന്‍ മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും മകള്‍ ആക്രമിച്ചെന്നും ഉള്ള ആരോപണം മാതാപിതാക്കള്‍ അംഗീകരിച്ചിട്ടില്ല. ഇരുവരുടെയും മൊബൈല്‍ കോളുകളുടെ വിവരം പരിശോധിക്കുകയാണ് പോലീസ്. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജയലിലേക്ക് അയച്ചിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News