28.4 C
Kottayam
Saturday, June 6, 2026

ടാറ്റൂ പീഡനം,പരാതിയുമായി 6 യുവതികള്‍,സുജേഷ് അറസ്റ്റില്‍, തെളിവ് തേടി പൊലീസ്; ഇന്ന് കോടതിയില്‍ ഹാജരാക്കും

Must read

കൊച്ചി: കൊച്ചിയിലെ ടാറ്റു ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ പ്രതി സുജേഷിനെ ഇന്നു കോടതിയില്‍ ഹാജരാക്കും . അഭിഭാഷകനെ കാണാന്‍ വരുന്നതിനിടെ പെരുമ്പാവൂരിന് സമീപം ഇന്നലെ രാത്രിയാണ് സുജേഷിനെ പിടികൂടിയത്. നിലവില്‍ ആറ് യുവതികള് ഇയാള്‍ക്കെതിരെ ലൈംഗിക പീഡന പരാതി നല്കിയിട്ടുണ്ട്.

ടാറ്റു ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന മീടു ആരോപണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടയുടന്‍ സുജേഷ് ഒളിവില്‍ പോയിരുന്നു. യുവതികള്‍ പരാതി നല്കിയതിന് പിന്നാലെ ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞ രണ്ടുദിവസമായി പൊലീസ് ശ്രമിച്ചു വരികയായിരുന്നു. ഇടുക്കിയിലെ വിവിധ ഭാഗങ്ങളില്‍ സുഹൃത്തിനൊപ്പം ഒളിവില്‍കഴിയുകയായിരുന്നു സുജേഷെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ ഇന്നലെ രാത്രിയോടെ ഇയാള്‍ കൊച്ചിയില്‍ അഭിഭാഷകനെ കാണാന്‍ വരുമെന്ന വിവരം പൊലീസിന് ലഭിച്ചു. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്കുന്നതിന് വേണ്ടിയായിരുന്നു ഇത്. പൊലീസ് നിരീക്ഷണത്തിലായിരുന്ന ഇയാളെ പെരുമ്പാവുരിന് സമീപം വെച്ച് പിടികൂടുകയായിരന്നു. കസ്റ്റിഡിയില്‍ വിശദമായി ചോദ്യം ചെയ്തതിന് ശേഷം ഇയാളെ ഇന്ന് തന്നെ കോടതിയില്‍ ഹാജാരാക്കും.

- Advertisement -

സുജേഷിന്റെ ഉടമസസ്ഥതയിലുള്ള ഇന്‍ക്‌ഫെക്ടഡ് എന്ന ടാറ്റു കേന്ദ്രത്തില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതികളുടെ പരാതി. കൊച്ചി നഗരത്തില്‍ ആലുന്‍ചുവടും ചേരാനല്ലുരിലുമായി രണ്ട് ടാറ്റു കേന്ദ്രങ്ങല്‍ ഇയാള്‍ക്കുണ്ട്. രണ്ടിടത്തും പീഡനങ്ങല്‍ നടന്നുവെന്നാണ് പരാതി. പരാതിക്കാരായ നാല് യുവതികളുടെ വിശദമായ മൊഴി ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. സംസ്ഥാനത്തിന് പുറത്തായതിനാന്‍ മൊഴി നല്കാന്‍ പിന്നീട് വരാമെന്നാണ് രണ്ട് യുവതികള് അറിയിച്ചിരിക്കുന്നത്. യുവതികളുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന് അനുമതി തേടി പൊലീസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്കിയിട്ടുണ്ട്.

- Advertisement -

തിങ്കളാഴ്ച ഇവരുടെ രഹസ്യമൊഴി കോടതി മുമ്പാകെ രേഖപ്പെടുത്തിയേക്കും. ഇന്‍ക്‌ഫെക്ടഡ് സ്ഥാപനത്തില്‍ നിന്ന് ഇന്നലെ റെയ്ഡില്‍ പിടിച്ചെടുത്ത സിസിടിവി ക്യാമറകളുടെ ഡിവിആര്‍ ശാസ്ത്രീയ പരിശോധനക്കായി അയക്കും. ടാറ്റു ചെയ്യുന്ന സ്വകാര്യ മുറിയില്‍ സിസിടിവി ക്യാമറകള്‍ ഇല്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ മനസ്സിലായതെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ബലാത്സംഗക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ സുജേഷിനെതിരെ ചുമത്തിയിട്ടുണ്ട്.

- Advertisement -

ആദ്യം സമൂഹമാധ്യമമായ റെഡ്ഡിറ്റിലാണ് സുജേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഒരു ‘മീ ടൂ’ ആരോപണം യുവതി പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് നിരവധി പരാതികള്‍ ഇയാള്‍ക്കെതിരെത്തന്നെ വിവിധ സമൂഹമാധ്യമങ്ങളിലായി ഉയര്‍ന്നുവന്നു. സുജേഷിന്റെ സ്ഥാപനത്തില്‍ ഇന്ന് റെയ്ഡ് നടത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുത്തിരുന്നു. ദേഹത്ത് ടാറ്റൂ വരയ്ക്കുന്നതിനിടെ, പ്രതി ലൈംഗികച്ചുവയോടെ സംസാരിക്കുകയും, അപമാനിക്കുകയും, ലൈംഗികപീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്ന് വെളിപ്പെടുത്തലുകളുണ്ടായി. ഒരു യുവതി താന്‍ ബലാത്സംഗത്തിന് ഇരയായെന്നും തുറന്നെഴുതി.

2017 മുതല്‍ തുടങ്ങിയ പീഡനങ്ങളാണ് വിവിധ യുവതികളുടെ മൊഴിയിലുള്ളത്. സ്വകാര്യഭാഗത്ത് അനുവാദമില്ലാതെ സ്പര്‍ശിക്കുകയും, ടാറ്റൂ വരക്കാന്‍ എന്ന പേരില്‍ വിവസ്ത്രരാക്കി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നും ഇവരുടെ മൊഴിയിലുണ്ട്. സുജീഷിനെതിരെ കൂടുതല്‍ പരാതികള്‍ വരാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല.

ഇങ്ക്‌ഫെക്ടഡ് എന്ന ടാറ്റൂ സെന്റര്‍ കൊച്ചിയിലെ ചലച്ചിത്ര താരങ്ങളടക്കമുള്ളവരുടെ കേന്ദ്രവും സെലിബ്രിറ്റി ടാറ്റൂയിംഗ് സെന്ററുമാണ്. നിരവധി ചലച്ചിത്ര താരങ്ങള്‍ ഇവിടെയെത്തി ടാറ്റൂ ചെയ്തതിന്റെ ചിത്രങ്ങളും മറ്റും ഇന്‍സ്റ്റാഗ്രാമിലും മറ്റും പോസ്റ്റ് ചെയ്തിട്ടുണ്ട്. ടാറ്റൂ സെന്ററുകള്‍ തമ്മിലുള്ള തര്‍ക്കമാണ് പരാതിക്ക് പിറകിലെന്ന ആക്ഷേപം ഉയരുന്നുണ്ടെങ്കിലും പോലീസ് അത് തള്ളുന്നു. ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇങ്ക്‌ഫെക്ടഡ് ടാറ്റൂ സെന്ററിലെത്തി പരിശോധന നടത്തി.

പ്രതിയുടെ ഭാര്യാസഹോദരനും ജീവനക്കാര്‍ക്കുമൊപ്പമായിരുന്നു പരിശോധന. ഇവിടെ നിന്ന് സിസിടിവി ദൃശ്യങ്ങളും കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലെ കൂടുതല്‍ ടാറ്റൂ കേന്ദ്രങ്ങളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. ജീവനക്കാരുടെ വിശദാംസങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ ആരോപണമുന്നയിച്ച ചില സ്ത്രീകളെ പൊലീസ് വിളിച്ചുവരുത്തിയിരുന്നെങ്കിലും ആരും പരാതി കൊടുക്കാന്‍ തയ്യാറായിരുന്നില്ല. രണ്ട് സ്ത്രീകള്‍ സെന്‍ട്രല്‍ സ്റ്റേഷനിലെത്തി പരാതി നല്‍കാന്‍ താല്‍പര്യമില്ലെന്നും പൊലീസിനെ അറിയിച്ചിരുന്നു. ആരോപണങ്ങളില്‍ സ്വമേധയാ അന്വേഷണം നടത്തിയിരുന്നെങ്കിലും പരാതി ലഭിക്കാത്തതിനാല്‍ സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നില്ല. പിന്നീട് ഇരകള്‍ പരാതി നല്‍കാന്‍ തയ്യാറായതോടെയാണ് കേസ് റജിസ്റ്റര്‍ ചെയ്തതും അന്വേഷണം ഊര്‍ജിതമായതും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week