28.4 C
Kottayam
Saturday, June 6, 2026

ജനറൽ കോച്ചുകൾ മടങ്ങിവരുന്നു,മെയിൽ, എക്സ്പ്രസ് ട്രെയിനുകളിൽ 10 മുതൽ

Must read

കൊച്ചി :മെയിൽ, എക്സ്പ്രസ് ട്രെയിനുകളിൽ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കുന്നതു റെയിൽവേ 10 മുതൽ നടപ്പാക്കും. കർണാടക, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിനുകളിൽ റിസർവേഷൻ വേണ്ടാത്ത ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ പുനഃസ്ഥാപിക്കുന്നതു മേയ് ഒന്നിനു പൂർത്തിയാകും. മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ദീർഘദൂര സർവീസുകളിൽ ജൂൺ 30ന് ജനറൽ കോച്ചുകൾ നിലവിൽ വരും.

ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കുന്ന തീയതിയും ട്രെയിനുകളും:

• മാർച്ച് 10 – എറണാകുളം–ബാനസവാടി, കൊച്ചുവേളി–ഹുബ്ബള്ളി എക്സ്പ്രസ്, കന്യാകുമാരി–ബെംഗളൂരു ഐലൻഡ്.

• മാർച്ച് 16 – തിരുവനന്തപുരം–ചെന്നൈ വീക്ക്‌ലി, കൊച്ചുവേളി–നിലമ്പൂർ രാജ്യറാണി, മംഗളൂരു–തിരുവനന്തപുരം മാവേലി, തിരുവനന്തപുരം–മംഗളൂരു മലബാർ, മധുര–പുനലൂർ എക്സ്പ്രസ്, തിരുനെൽവേലി–പാലക്കാട് പാലരുവി, പുതുച്ചേരി–മംഗളൂരു എക്സ്പ്രസ്.

- Advertisement -

• മാർച്ച് 20 – കൊച്ചുവേളി–മൈസൂരു, കണ്ണൂർ–ബെംഗളൂരു, കണ്ണൂർ–യശ്വന്ത്പുര എക്സ്പ്രസ്.

- Advertisement -

• ഏപ്രിൽ 1– എറണാകുളം–കാരയ്ക്കൽ എക്സ്പ്രസ്, തിരുവനന്തപുരം–മംഗളൂരു എക്സ്പ്രസ്, ചെന്നൈ–ആലപ്പി എക്സ്പ്രസ്.

• ഏപ്രിൽ 16– തിരുവനന്തപുരം–ചെന്നൈ മെയിൽ, ചെന്നൈ–മംഗളൂരു മെയിൽ, തിരുവനന്തപുരം–ചെന്നൈ സൂപ്പർ.

• ഏപ്രിൽ 20– തിരുവനന്തപുരം–സെക്കന്ദരാബാദ് ശബരി.

- Advertisement -

• മേയ് 1– തിരുവനന്തപുരം–മധുര അമൃത, ചെന്നൈ–കൊല്ലം അനന്തപുരി, ചെന്നൈ–കൊല്ലം എക്സ്പ്രസ്, ചെന്നൈ–മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, എറണാകുളം–ബെംഗളൂരു ഇന്റർസിറ്റി.

• ജൂൺ 30– തമിഴ്നാട്, തെലങ്കാന, കർണാടക ഒഴിച്ചു മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ദീർഘദൂര ട്രെയിനുകൾ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week