27.4 C
Kottayam
Thursday, June 4, 2026

‘ആത്മഹത്യാ’ ശ്രമം അഭിനയം ; നടന്‍ ആദിത്യനെതിരെ കേസ്

Must read

കൊല്ലം: നടി അമ്പിളി ദേവിയുടെ പരാതിയില്‍ നടന്‍ ആദിത്യന്‍ ജയനെതിരെ ചവറ പൊലീസ് കേസെടുത്തു. സ്ത്രീധന പീഡനത്തിനും വധഭീഷണി മുഴക്കിയതിനുമാണ് ആദിത്യന്‍ ജയനെതിരെ കേസെടുത്തത്. കരുനാഗപ്പള്ളി എസിപിക്കും ചവറ സ്റ്റേഷനിലും സൈബര്‍ സെല്ലിലും അമ്പിളി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

ആദിത്യന്‍ ജീവിതത്തിലും മികച്ച നടനാണെന്നും നിയമത്തിന്റെ വഴിയില്‍ തന്നെ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അമ്പിളി ദേവി പറഞ്ഞു. ‘വിവാഹ ശേഷം ഞാന്‍ പലരുമായും ബന്ധത്തിലാണെന്നാണ് ആരോപണം. അത് തെളിയിക്കണം. വിവാഹത്തിന് ശേഷമാണ് ആദിത്യന്റെ മറ്റൊരു രൂപം മനസിലായത്. തന്റെ മാതാപിതാക്കള്‍ക്ക് മുന്നില്‍ പോലും നന്നായി അഭിനയിച്ചു. അതുകൊണ്ടാണ് ആദിത്യനുമായുള്ള ബന്ധം വിവാഹത്തിലേക്കെത്തിയത്.’ അമ്പിളി ദേവി പറഞ്ഞു.

നിലവിൽ കൈ ഞരമ്പ് മുറിച്ച ആദിത്യന്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ കഴിയുകയാണ്. ആദിത്യന്‍ അപകടനില തരണം ചെയ്തു. വിദഗ്ദ ചികിത്സയ്ക്ക് ശേഷം താരത്തെ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്. കുറച്ച് ദിവസങ്ങളായി ഇരുവരും തമ്മലുള്ള പ്രശ്നങ്ങള്‍ ചാനലുകളില്‍ വാര്‍ത്തയായിരുന്നു. നിരവധി ചാനലുകളില്‍ അമ്പിളി ദേവിക്ക് മറ്റൊരു വ്യക്തിയുമായി ബന്ധമുണ്ടെന്ന രീതിയില്‍ തെളിവുകള്‍ സഹിതം ആദിത്യന്‍ അഭിമുഖങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് അമ്പിളി ദേവിയും പ്രതികരണം അറിയിച്ച് രംഗത്തെത്തിയിരുന്നു.

കഴിഞ്ഞദിവസം വീട്ടിലെത്തി ആദിത്യന്‍ തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ അമ്പിളി ദേവി മനോരമ ഓണ്‍ലൈനിലൂടെ പുറത്തുവിട്ടിരുന്നു. വീട്ടിലെത്തി തന്നെയും വീട്ടുകാരെയും കത്തികാട്ടി ആദിത്യന്‍ ഭീഷണിപ്പെടുത്തി. കൂത്തും വെട്ടികൊല്ലും എന്നൊക്കെയാണ് പറഞ്ഞത്. മകന് വേണ്ടി വാങ്ങികൊണ്ടുവന്ന വസ്ത്രവും അയാള്‍ വലിച്ചെറിഞ്ഞു എന്നാണ് അമ്പിളി ദേവി പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week