മുംബൈ: നെഹ്റുവിന് ഒരു വിചിത്ര രോഗമുണ്ടായിരുന്നു. നേട്ടങ്ങള്‍ കൈവരിക്കുന്നവരോട് നെഹ്‌റുവിന് എന്നും അസൂയയായിരുന്നുവെന്നും നെഹ്റുവിന് അംബേദ്കറോടും സവര്‍ക്കറോടും അസൂയയായിരുന്നുവെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.
മുംബൈയില്‍ നടന്ന സവര്‍ക്കാര്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ ശില്‍പിയായ ബിആര്‍ അംബേദ്കറിനോടും വിനായക് ദാമോദര്‍ സവര്‍ക്കറിനോടും നെഹ്രുവിന് അസൂയായിരുന്നുവെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
സവര്‍ക്കര്‍ ഒരു പണ്ഡിതനായിരുന്നു, എന്നാല്‍ നെഹ്റു അങ്ങനെയല്ല. ഒരു പണ്ഡിതനായി സ്വയം ചിത്രീകരിക്കാന്‍ അദ്ദേഹം പണ്ഡിറ്റിനെ തന്റെ പേരിന് മുന്നില്‍ നിര്‍ത്തി,’ അദ്ദേഹം പറഞ്ഞു. കൊളംബിയയില്‍ പോയി പിഎച്ച്ഡി നേടിയതിനാല്‍ ഡോ. ബി ആര്‍ അംബേദ്കറിനോട് നെഹ്രുവിന് അസൂയയായി എന്നാല്‍ കേംബ്രിഡ്ജില്‍ പഠിക്കാന്‍ പോയ നെഹ്റു പരീക്ഷയില്‍ പരാജയപ്പെട്ടെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.