24.9 C
Kottayam
Saturday, June 6, 2026

'എത്രനാൾ അവർ നമ്മളെ വഞ്ചിക്കും'; എംജിആറിന്റെ പാട്ടിലെ വരികൾ ഡിഎംകെയ്‌ക്കെതിരെ ആയുധമാക്കി വിജയ്

Must read

ചെന്നൈ: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഡിഎംകെയ്ക്ക് എതിരെ ആഞ്ഞടിച്ച് നടനും രാഷ്ട്രീയക്കാരനുമായ വിജയ്. നേരത്തെ ഡിഎംകെ സർക്കാർ സംസ്ഥാനത്ത് നീറ്റ് പരീക്ഷ നിർത്തലാക്കുമെന്ന് വാഗ്‌ദാനം നൽകിയിരുന്നു. ഇത് പാലിക്കുന്നതിൽ പരാജയപ്പെട്ടു എന്നാരോപിച്ചാണ് വിജയ് കടുത്ത വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇക്കാര്യത്തിൽ സ്‌റ്റാലിൻ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു.

വിവാദപരീക്ഷ റദ്ദാക്കാൻ കേന്ദ്ര സർക്കാരിന് മാത്രമേ അധികാരമുള്ളൂവെന്ന് ഡിഎംകെ അധ്യക്ഷൻ കൂടിയായ മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ തന്നെ സമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് വിജയ് ആക്ഷേപം കടുപ്പിക്കുന്നത്. എംജിആർ ചിത്രത്തിലെ വളരെ പ്രശസ്‌തമായ വരികൾ ഉപയോഗിച്ചാണ് ഡിഎംകെയെ വിജയ് കടന്നാക്രമിച്ചത്. സോഷ്യൽ മീഡിയ പോസ്‌റ്റിലൂടെ ആയിരുന്നു വിജയ്‌യുടെ പ്രതികരണം.

- Advertisement -

‘ഈ നാട്ടിൽ, നമ്മുടെ സ്വന്തം നാട്ടിൽ, നമ്മുടെ രാജ്യത്ത് എത്രനാൾ നമ്മെ വഞ്ചിക്കും? ഈ ഗാനത്തിന്റെ വരികൾ തമിഴ്‌നാട്ടിലെ നിലവിലെ ഭരണാധികാരികളുടെ കാര്യത്തിൽ വളരെ പ്രസക്തമായ ഒന്നാണ്. തിരഞ്ഞെടുപ്പ് വേളയിൽ വ്യാജ വാഗ്‌ദാനങ്ങൾ നൽകി ജനങ്ങളെ വിശ്വാസത്തിലെടുത്തു വിജയിപ്പിക്കുക, അധികാരത്തിലെത്തിയ ശേഷം അവരെ വീണ്ടും കബളിപ്പിക്കുക എന്നതാണ് ഇവരുടെ തന്ത്രമെന്ന് തോന്നുന്നു’ വിജയ് ചൂണ്ടിക്കാട്ടി.

- Advertisement -

2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്കാണ് വിജയ് വിരൽചൂണ്ടുന്നത്. പ്രചാരണ വേളയിൽ ഡിഎംകെ തിരഞ്ഞെടുക്കപ്പെട്ടാൽ നീറ്റ് റദ്ദാക്കുമെന്ന് വോട്ടർമാർക്ക് ഉറപ്പ് നൽകിയിരുന്നു. പരീക്ഷ നിർത്തലാക്കുന്നതിന്റെ നൂലാമാലകൾ അവർക്ക് നേരത്തേ അറിയാമായിരുന്നു. എന്നിട്ടും അവർ വ്യാജ വാഗ്‌ദാനങ്ങൾ നൽകി ആളുകളെ വഞ്ചിക്കുകയണെന്നും താരം പറയുന്നു.

- Advertisement -

ഡിഎംകെയുടെ ഇപ്പോഴത്തെ നിലപാട് മാറ്റം തങ്ങൾക്ക് വോട്ട് രേഖപ്പെടുത്തിയ ജനങ്ങളോട് കാണിക്കുന്ന വഞ്ചനയല്ലേ എന്നാണ് വിജയ് ചോദിക്കുന്നത്. തമിഴ്‌നാട്ടിൽ നീറ്റ് വിരുദ്ധ വികാരം നേരത്തെ തന്നെ ശക്തമാണ്. ഇത് ഏറ്റെടുത്ത് കൊണ്ട് ഡിഎംകെയ്ക്ക് എതിരെ ആയുധമാക്കുകയാണ് വിജയുടെ ലക്ഷ്യം.വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കന്നിയങ്കത്തിന് ഒരുങ്ങുന്ന വിജയുടെ പാർട്ടിക്ക് അത് ഗുണകരമാവും.

നീറ്റിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയും എതിർപ്പ് അറിയിക്കുകയും ചെയ്‌തിട്ടുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. നഗരങ്ങളിലെയും സാമ്പത്തികമായി മെച്ചപ്പെട്ട ഇടങ്ങളിലെയും വിദ്യാർത്ഥികൾക്ക് സമാനമായ കോച്ചിംഗ് സൗകര്യങ്ങൾ ലഭ്യമല്ലാത്ത ഗ്രാമീണ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പശ്ചാത്തലത്തിലുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ ഗുണം ചെയ്യില്ലെന്നാണ് തമിഴ്‌നാട് ചൂണ്ടിക്കാണിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week