28.4 C
Kottayam
Saturday, June 6, 2026

കള്ളക്കേസില്‍ കുടുക്കുമെന്ന് വ്യവസായിയെ ഭീഷണിപ്പെടുത്തി 32 ലക്ഷം തട്ടി; പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Must read

പട്‌ന:കള്ളക്കേസില്‍ കുടുക്കുമെന്ന് വ്യവസായിയെ ഭീഷണിപ്പെടുത്തി 32 ലക്ഷം തട്ടി; പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍പട്ന: കള്ളക്കേസില്‍ കുടുക്കുമെന്ന് വ്യവസായിയെ ഭീഷണിപ്പെടുത്തി 32 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്.എച്ച്.ഒ) അറസ്റ്റില്‍. ബിഹാറിലെ സരണ്‍ ജില്ലയിലാണ് സംഭവം. മേക്കര്‍ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ആയ രവീന്ദ്രകുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

പ്രാദേശിക വ്യവസായിയായ രോഹന്‍ കുമാറിന്റെ പക്കല്‍നിന്ന് 32 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. രവീന്ദ്ര കുമാറിനൊപ്പം പണം തട്ടിയെടുക്കാന്‍ കൂട്ടുനിന്ന ഡ്രൈവര്‍ അനില്‍ കുമാര്‍ സിങ് ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് സരണ്‍ എസ്.പി കുമാര്‍ ആശിഷ് പ്രതികരിച്ചു.

- Advertisement -

ജനുവരി പത്തിനായിരുന്നു കേസിന് ആസ്പദമായ സംഭവം. സരണില്‍നിന്ന് മുസാഫിര്‍പുരിലേക്ക് സഞ്ചരിക്കുകയായിരുന്നു രോഹന്‍ കുമാര്‍. ബിസിനസ് ആവശ്യങ്ങള്‍ക്കായി രണ്ടു ബാഗുകളിലായി 32 ലക്ഷം രൂപ വീതം രോഹന്‍ കരുതിയിരുന്നു. അനധികൃത ആയുധങ്ങള്‍ക്കായും മദ്യത്തിനായും പോലീസ് വാഹനപരിശോധന നടത്തുന്നതിനിടെ രോഹന്‍ കുമാറിന്റെ വാഹനം പോലീസ് പരിശോധിച്ചു.

- Advertisement -

32 ലക്ഷത്തിന്റെ രണ്ടു ബാഗുകള്‍ കണ്ടതോടെ പണം എവിടെ നിന്നാണെന്ന വ്യക്തമാക്കണമെന്ന എസ്.എച്ച്.ഒ ആയ രവീന്ദ്ര കുമാര്‍ ആവശ്യപ്പെട്ടു. താന്‍ ബിസിനസുകാരനാണെന്നും ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് കൈയില്‍ പണം കരുതിയതെന്നും രോഹന്‍ വിശദീകരിച്ചു. തുടര്‍ന്ന് പണം കൈമാറണമെന്നും ഇല്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കുമെന്നും രവീന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തി.

- Advertisement -

രണ്ടു ബാഗുകളും രവീന്ദ്ര കുമാര്‍ എടുത്തെങ്കിലും ഒരെണ്ണം രോഹന്റെ ആവശ്യപ്രകാരം മടക്കിനല്‍കുകയായിരുന്നു. തുടര്‍ന്നാണ് പോലീസില്‍ രോഹന്‍ കുമാര്‍ പരാതി നല്‍കുന്നത്. തുടരന്വേഷണത്തില്‍ രവീന്ദ്രകുമാറും ഡ്രൈവര്‍ അനില്‍കുമാറും കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

Popular this week