ജോലിയില്‍ നിന്ന് പിരിഞ്ഞ് പോകുന്ന മാനേജര്‍ക്ക് കിടിലന്‍ സമ്മാനം നല്‍കി സഹപ്രവര്‍ത്തകര്‍

തിരുവനന്തപുരം: പത്ത് വര്‍ഷത്തിന് ശേഷം ജോലിയില്‍ നിന്ന് രാജിവെക്കുന്ന മാനേജര്‍ക്ക് സര്‍പ്രൈസ് സമ്മാനവുമായി സഹപ്രവര്‍ത്തകര്‍. 800ഓളം ജീവനക്കാര്‍ ചേര്‍ന്ന് പത്ത് ലക്ഷം രൂപ വിലവരുന്ന കാറാണ് മാന്‍േജര്‍ക്ക് സമ്മാനമായി നല്‍കിയത്. സാംസങ് ഇന്ത്യയുടെ സെല്‍ ഔട്ട് ഡിവിഷനിലെ കേരള റീജിയണല്‍ മാനേജര്‍ പി.എസ് സുധീറിനാണ് സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്‌നേഹ സമ്മാനം നല്‍കിയത്. പത്തുവര്‍ഷം നീണ്ട സേവനത്തില്‍ നിന്നാണ് സുധീര്‍ ഇപ്പോള്‍ വിട പറയുന്നത്. ടെലി കമ്മ്യൂണിക്കേഷന്‍ മേഖലയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കിയ കാലമായിരുന്നു ആ പത്തു വര്‍ഷങ്ങള്‍. സാംസങിന്റെ പുത്തന്‍ ടെക്‌നോളജിയും മാറ്റങ്ങളുമായി രംഗത്തെത്തിയ കാലത്തും കേരളത്തില്‍ മാറ്റം നല്‍കിയത് പിഎസ് സുധീര്‍ ആയിരുന്നു.

ആയിരത്തിനടുത്ത് സാംസങ് മൊബൈല്‍ സെല്‍ ഔട്ട് ടീമിന്റേതായി കേരളത്തില്‍ ഉണ്ട്. അതില്‍ തന്നെ പല ബഹുരാഷ്ട്ര കമ്പനികളും സാംസങ് മൊബൈല്‍ സെയില്‍സിലെ രീതികള്‍ പകര്‍ത്തുന്ന സാഹചര്യം വരെയുണ്ടായിരുന്നു. ഇവിടെ നിന്നും രാജിവെച്ചു പോകുന്ന സുധീര്‍ കടന്നു ചെല്ലുന്നത് വിവോ ഇന്ത്യയുടെ റിടെയില്‍ ഹെഡ് ചുമതലയുള്ള ഡെപ്യൂട്ടി ജനറല്‍ മാനേജരായിട്ടാണ്. അണ്ണാ സര്‍വകലാശാലയില്‍ നിന്ന് എംബിഎയിലും ഇന്തിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ വ്യക്തിയാണ് സുധീര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News