26.2 C
Kottayam
Thursday, May 16, 2024

കൊല്ലത്ത് എസ്.ഐ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Must read

കൊല്ലം: കൊല്ലം അഞ്ചലില്‍ എസ്.ഐ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര കണ്‍ട്രോള്‍ റൂം എസ്.ഐയായ അഞ്ചല്‍ ഏരൂര്‍ കരിമ്പിന്‍കോണം അഭയംസായില്‍ രാജേന്ദ്രനെ (48) ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. വീട്ടിനുള്ളിലെ മുറിയിലെ ജനാലയിലാണ് തൂങ്ങി മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് മരണകാരണമെന്ന് ഏരൂര്‍ പോലീസ് പറഞ്ഞു. ഭാര്യ ഷീജ. മക്കള്‍ ആകാശ് രാജ്, പരേതനായ അവിനാശ് രാജ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week