എന്റെ അടുത്തു നിന്ന് അത് പലരും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്; മനസ് തുറന്ന് മിയ

നിരവധി നല്ല കഥാപാത്രങ്ങള്‍ ചെയ്ത് മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് മിയ ജോര്‍ജ്. പൃഥ്വിരാജിനെയും സുരാജിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസന്‍സ് ആണ് മിയയുടെ പുതിയ ചിത്രം. ചിത്രത്തില്‍ സുരാജിന്റെ ഭാര്യയുടെ വേഷമാണ് മിയയ്ക്ക്. സിനിമയിലെ കഥാപാത്രത്തെക്കുറിച്ചും, തന്നെ ഈ ചിത്രത്തിലേക്ക് സജസ്റ്റ് ചെയ്തത് ആരാണെന്നും ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് മിയ.

‘എന്റെ ഈ സിനിമയിലെ റോള്‍ എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് ഏറെ പുതുമയുള്ളതാണ്. കാരണം അസ്ഥാനത്ത് ഡയലോഗടിക്കുക, കാര്യങ്ങള്‍ പൊലിപ്പിച്ച് പറയുക അങ്ങനത്തെ സ്വഭാവമുള്ള കാരക്ടറാണ്. ഞാനിതുവരെ അങ്ങനൊരു വേഷം ചെയ്തിട്ടേയില്ല. എന്റെയടുത്തു നിന്ന് അത് പലരും പ്രതീക്ഷിക്കുന്നുമില്ലെന്നാണ് എനിക്ക് തോന്നുന്നത്. കാരണം പടം കണ്ട് കഴിഞ്ഞ് പ്രേക്ഷകരില്‍ നിന്ന് അഭിപ്രായം ചോദിച്ച് കഴിഞ്ഞപ്പോള്‍ അവര്‍ക്കൊക്കെ അത്ഭുതമാണ് തോന്നിയത്. രാജുച്ചേട്ടനാണ് എന്നെ ഈ പടത്തില്‍ സജസ്റ്റ് ചെയ്തത്’-മിയ പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News