പിഴയടക്കാനെത്തിയ യുവതിയുമായി സൃഹദം സ്ഥാപിച്ചു, ഒരു വര്‍ഷത്തോളം നിരന്തരം പീഡിപ്പിച്ചു; എസ്.ഐക്കെതിരെ പോലീസ് കേസെടുത്തു

കൊച്ചി: പോലീസ് സ്റ്റേഷനില്‍ പിഴയടക്കാനെത്തിയ യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും ഈ ബന്ധം മുതലാക്കി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെ എസ്ഐക്കെതിരെ മുളംതുരുത്തി പോലീസ് കേസെടുത്തു. 37 കാരിയായ യുവതി കൊച്ചി ഡി.സി.പി ജി പൂങ്കുഴലിക്ക് നല്‍കിയ പരാതിയിലാണ് എസ്.ഐ ബാബു മാത്യു(55)വിനെതിരെനടപടി. ഒരു വര്‍ഷത്തോളം എസ്.ഐ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

പോലീസ് ഉദ്യോഗസ്ഥന്‍ സൗഹൃദം സ്ഥാപിക്കുകയും തുടര്‍ന്ന് പീഡനത്തിനിരയാക്കുകയുമായിരുന്നു. ആദ്യ പീഡനത്തിനുശേഷം വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി ഒരു വര്‍ഷത്തോളം പീഡനത്തിനിരയാക്കിയെന്ന് വീട്ടമ്മ പരാതിയില്‍ പറയുന്നു. യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലായിരുന്നു.

മുളംതുരുത്തി സ്റ്റേഷനില്‍ അഡി.എസ്ഐയായി ബാബു ജോലി ചെയ്യുന്ന സമയത്ത് വാഹന പരിശോധനയ്ക്കിടെ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ യുവതി സ്റ്റേഷനിലെത്തി പണം അടയ്ക്കാം എന്ന് സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെത്തിയ യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. നിരന്തരം ഫോണിലൂടെ സംസാരിക്കുകയും ചെയ്തിരുന്നു. സൗഹൃദത്തിന്റെ പേരില്‍ ബാബു യുവതിയുടെ വീട്ടില്‍ നിത്യസന്ദര്ശകനായി.

ഒരു ദിവസം വീട്ടിലെത്തിയ പ്രതി സ്വകാര്യ ഭാഗത്ത് പിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു എന്നും പിന്നീട് ഈ വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വര്‍ഷമായി തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നു എന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. മുളന്തുരുത്തി സി.ഐ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ റിപ്പോര്‍ട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയിട്ടുണ്ട്. പോലീസ് കേസെടുത്തതോടെ പ്രതി ബാബു മാത്യു ഒളിവിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News