ലോകത്ത് ഏറ്റവും അധികം പ്രതിദിന രോഗികള്‍ ഇന്ത്യയില്‍; ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 83,883 പേര്‍ക്ക്

ന്യൂഡല്‍ഹി: ആശങ്ക വര്‍ധിപ്പിച്ച് രാജ്യത്ത് കൊവിഡ് രോഗവ്യാപനത്തില്‍ വര്‍ധന തുടരുന്നു. ഇന്നലെ മാത്രം 83,883 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണ് ഇന്നലെ ഉണ്ടായത്.

ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 38,53,407 ആയി ഉയര്‍ന്നു. 8,15,538 ആളുകളാണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്നത്.

ഇന്നലെ മാത്രം 1043 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 67,376 ആയി. 29,70,493 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

സെപ്റ്റംബര്‍ രണ്ടുവരെ 4,55,09,380 സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇന്നലെ മാത്രം 11,72,179 സാംപിളുകള്‍ പരിശോധിച്ചെന്നും ഐസിഎംആര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News