23.8 C
Kottayam
Monday, May 20, 2024

ആലപ്പുഴയില്‍ രണ്ടു യുവാക്കള്‍ മരിച്ച നിലയില്‍

Must read

ആലപ്പുഴ: ആലപ്പുഴയില്‍ വ്യത്യസ്ത സ്ഥലങ്ങളിലായി രണ്ടു യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട് വലിയകുളങ്ങരയ്ക്ക് സമീപം റോഡരികിലെ ഓടയിലും ആലപ്പുഴ കടപ്പുറത്തുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മഹാദേവിക്കാട് സ്വദേശി ശബരിനാഥി(22)നെ ആണ് ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി സൈക്കിളില്‍ സഞ്ചരിക്കുമ്പോള്‍ ഓടയില്‍ വീണ് അപകടമുണ്ടായതാകാമെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.

കൊല്ലം ചടയമംഗലം സ്വദേശി അനൂപ് ചന്ദ്രനെയാണ് ആലപ്പുഴ കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week