തിരുവല്ല: തിരുവല്ല ഗവ. ടീച്ചേഴ്സ് ട്രെയിനിങ് കോളജിലെ വിദ്യാർഥിയുടെ ആത്മഹത്യാശ്രമത്തിൽ അധ്യാപികയ്ക്കെതിരെ കേസെടുത്തു. വിദ്യാർത്ഥിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മലയാളം വിഭാഗം അധ്യാപിക മിലീന ജെയിംസിനെതിരെയാണ് കേസ്.
അധ്യാപികയുമായുള്ള തർക്കമാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കോളജ് പ്രിൻസിപ്പലിനെ തടഞ്ഞുനിർത്തി എസ്എഫ്ഐക്കാർ പ്രതിഷേധിച്ചിരുന്നു. മലയാളം വിഭാഗത്തിലെ അധ്യപികയ്ക്കെതിരെ ഇവിടെ വിദ്യാർഥികൾ സമരത്തിൽ ആയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News