ആലപ്പുഴ:വിദ്യാർത്ഥിയെ വീടിൻ്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തി-ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനും സി പി എം ആലപ്പുഴ നോർത്ത് ഏരിയ കമ്മറ്റി അംഗവുമായ എ ഷാനവാസിൻ്റെ മകൻ നദീമിനെ(11) ആണ് വ്യാഴാഴ്ച് വൈകിട്ട് വീടിൻ്റെ ടെറസിന് മുകളിൽ മരിച്ച നിലയിൽ കണ്ടത്.ആലപ്പുഴ സെൻ്റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്.
ടെറസിലേയ്ക്ക് മൊബൈൽ ഫോണുമായി പോയ കുട്ടിയെ ഏറെ നേരമായിട്ടും കാണാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്, ടെറസിൽ സ്ഥാപിച്ചിരുന്ന സോളാർ പാനലിന് സമീപം മൃതദേഹം കണ്ടെത്തിയത്.മരണകാരണം വ്യക്തമല്ല.
ആലപ്പുഴ നോർത്ത് പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News