Home-bannerKeralaNews
കോട്ടയത്ത് ആംബുലന്‍സ് ഇടിച്ച് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു
കോട്ടയം: വാകത്താനത്ത് ആംബുലന്‍സ് ഇടിച്ച് വിദ്യാര്‍ഥി മരിച്ചു. തേവരുചിറ സ്വദേശി റോഷനാണ് മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് റോഷന്‍.
രാവിലെ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയ കുട്ടിയാണ് അപകടത്തില്‍ പെട്ടത്. രണ്ട് ആല്‍ബുലന്‍സുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഒരു ആംബുലന്‍സ് സമീപത്തുള്ള കടയുടെ സമീപത്തേക്ക് വന്നിടിക്കുകയായിരുന്നു. ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് ആംബുലന്‍സ് നിന്നത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. രണ്ടു മണിക്കൂറോളം തീവ്ര പരിചരണം നല്‍കിയെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആംബുലന്‍സില്‍ രോഗികള്‍ ഉണ്ടായിരുന്നില്ല. ആല്‍ബുലന്‍സ് ഡ്രൈവര്‍ക്ക് അപകടത്തില്‍ കാര്യമായ പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News