സാമൂഹിക അകലം പാലിക്കാതെ മാസ്‌ക് വിതരണം; റോജി എം. ജോണ്‍ എം.എല്‍.എക്കെതിരെ കേസെടുത്തു
കൊച്ചി: സാമൂഹിക അകലം പാലിക്കാതെ മാസ്‌ക് വിതരണം നടത്തിയതിന് അങ്കമാലി എം.എല്‍.എ റോജി എം ജോണിനെതിരെ കേസെടുത്തു. വ്യാഴാഴ്ച്ചയാണ് റോജി സാമൂഹിക അകലം പാലിക്കാതെ മാസ്‌ക് വിതരണം ചെയ്തത്. അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കാലടി ഡിവിഷനിലാണ് മാസ്‌ക് വിതരണം നടത്തിയത്. അഞ്ചുമുതല്‍ 12 വരെ വാര്‍ഡുകളിലെ കുട്ടികള്‍ക്കായാണ് ജനപ്രതിനിധികള്‍ മാസ്‌ക് വിതരണം നടത്തിയത്.
ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.പി ജോര്‍ജ് ആയിരുന്നു സംഘാടകന്‍. ഉദ്ഘാടനം അങ്കമാലി എംഎല്‍എ റോജി എം ജോണ്‍. പിന്നെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. 60 ഓളം കുട്ടികളാണ് മാസ്‌ക് വാങ്ങാന്‍ തിങ്ങിക്കൂടിയത്. കൈക്കുഞ്ഞങ്ങളുമായി അമ്മമാരും എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
മാസ്‌ക് വിതരണത്തിന് ശേഷം എല്ലാവരെയും ഒരുമിച്ച് നിര്‍ത്തി ഫോട്ടോയും എടുത്തിട്ടുണ്ട്.