സെക്രട്ടേറിയറ്റിന് മുന്നില്‍ പൊരി വെയിലത്ത് ഉദ്യോഗാര്‍ത്ഥികളുടെ മുട്ടിലിഴഞ്ഞ് സമരം; ഒരാള്‍ കുഴഞ്ഞു വീണു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് സമരം ചെയ്ത് ഉദ്യോഗാര്‍ഥികള്‍. പൊരി വെയിലില്‍ സമരം ചെയ്യുന്നതിനിടെ ഒരാള്‍ കുഴഞ്ഞു വീണു. ഇയാളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്കു മാറ്റി. തുടര്‍ച്ചയായ 21-ാം ദിവസാണ് ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്യുന്നത്. അക്രമസംഭവങ്ങളൊന്നും ഉണ്ടാക്കാതെ വളരെ സമാധാനപരമായാണ് ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്.

എംഎല്‍എമാരായ കെ എസ് ശബരീനാഥനും ഷാഫി പറമ്പിലും സമരപ്പന്തലില്‍ നിരാഹാരസമരം നടത്തുകയാണ്. ഞായറാഴ്ചയാണ് യൂത്ത് കോണ്‍ഗ്രസ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ എംഎല്‍എമാര്‍ സമരപ്പന്തലിലെത്തി നിരാഹാരസമരം തുടങ്ങുകയായിരുന്നു.

അതേസമയം, വിവാദങ്ങള്‍ക്കിടെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തലുകള്‍ നടത്തി. ടൂറിസം വകുപ്പിലും നിര്‍മിതി കേന്ദ്രത്തിലും ഉള്‍പ്പടെ 10 വര്‍ഷം പൂര്‍ത്തിയാക്കിയവരെയാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സ്ഥിരപ്പെടുത്താന്‍ തീരുമാനമായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News