Entertainment
ഷൂട്ടിംഗ് അല്ല, ഒറിജിനല്‍! കബടി കളിക്കാന്‍ ഇറങ്ങിയ മുകേഷിനെ മലര്‍ത്തിയടിച്ച് എതിര്‍ഭാഗം; വീഡിയോ
കൊല്ലം: എം.എല്‍.എയും മലയാളികളുടെ പ്രിയതാരവുമായ മുകേഷ് സിനിമയിലെ പോലെ തന്നെ പൊതുവേദിയിലും നിറസാന്നിധ്യമാണ്. എന്നാല്‍ ഇപ്പോള്‍ താരം കബഡി കളിക്കുന്ന ഒരു വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. താരം തന്നെയാണ് കൊവിഡ് കാലത്തിന് മുന്‍പത്തെ വിഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചത്.
കൊല്ലം ബീച്ചില്‍ വച്ച് മാധ്യമ പ്രവര്‍ത്തകരുമായി നടന്ന സൗഹൃദ കബഡി കളി മത്സരത്തിന്റെ ദൃശ്യങ്ങളാണ് വിഡിയോയില്‍ കാണുന്നത്. കബടി കളിക്കാന്‍ ഇറങ്ങിയ മുകേഷിനെ കാലില്‍ പിടിച്ച് വലിച്ചിട്ട് പുറത്താകുകയാണ് എതിര്‍ഭാഗം ടീം. ”കബഡി കളി എന്നും മലയാളികളുടെ ആവേശമാണ്.. കോവിഡിന് തൊട്ടുമുന്‍പ് കൊല്ലം ബീച്ചില്‍ മാധ്യമ പ്രവര്‍ത്തകരുമായി നടന്ന സൗഹൃദ കബഡി കളി മത്സരം.”- എന്ന അടിക്കുറിപ്പിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News