24.7 C
Kottayam
Sunday, May 26, 2024

പുതുവത്സരാഘോഷങ്ങൾ അതിരു കടക്കരുത്,കർശന നടപടിയുമായി കൊച്ചി പോലീസ്

Must read

കൊച്ചി : കൊച്ചിയിൽ നടക്കുന്ന പുതുവത്സരാഘോഷം അതിരുവിടാതിരിക്കാൻ കർശന നടപടിയുമായി അന്വേഷണ ഏജൻസികൾ. നഗരത്തിലും, ആഘോഷം നടക്കുന്ന ഫോർട്ട് കൊച്ചിയിലും കർശന പരിശോധനയാണ് ഒരുക്കുന്നത്. രാത്രി 12 മണിയോടെ ആഘോഷപരിപാടികൾ അവസാനിപ്പിക്കണമെന്നാണ് നിർദ്ദേശമെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു.

വർണാഭമായ ആഘോഷപരിപാടികൾക്കിടയിലും കരുതൽ വേണമെന്ന് ഓർമ്മിപ്പിക്കുകയാണ് അന്വേഷണ ഏജൻസികൾ. ശനിയാഴ്ച രാവിലെ മുതൽത്തന്നെ നിരത്തുകളിൽ പൊലീസ് പരിശോധന കർശനമാക്കും. ജില്ലാ അതിർത്തികളിൽ മാത്രമല്ല, ആയിരക്കണക്കിനാളുകളെത്തുന്ന ഫോർട്ട് കൊച്ചി, മട്ടാഞ്ചോരി ഭാഗങ്ങളിലും കർശന പരിശോധന ഉറപ്പാക്കും.

മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് പൊലീസിന്റെ പിടി വീഴും. സ്ത്രീകളെ ശല്യം ചെയ്യുന്നവരെ പിടികൂടാൻ മഫ്റ്റിയിൽ വനിതാ പൊലീസുമുണ്ടാകും 

ഹോട്ടലുകളിലെ പാർട്ടികളിൽ മയക്കുമരുന്ന് ഉപയോഗം കണ്ടെത്തിയാൽ സംഘാടകർക്കെതിരെ കേസെടുക്കും. തിരിച്ചറിയൽ രേഖ പരിശോധിച്ച ശേഷമേ പാർട്ടികളിൽ പ്രവേശനം അനുവദിക്കൂ. ആഘോഷം കൊഴിപ്പിക്കാൻ മദ്യത്തിന് ഓഫർ നൽകുന്ന ഹോട്ടലുകൾക്കെതിരെ നടപടിയുണ്ടാകും. ഫോർട്ട് കൊച്ചിയിൽ ബാറിൽ മദ്യപിച്ച് അടിപിടിയുണ്ടായാൽ സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം ബാറുടമയ്ക്ക് ആയിരിക്കുമെന്ന് പൊലീസ് നോട്ടീസിലൂടെ ബാറുടമകളെ അറിയിച്ചിട്ടുണ്ട്. 
 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week