കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറ്,ഡ്രൈവര്‍ക്ക് പരുക്ക്‌

ഹര്‍ത്താല്‍; എറണാകുളത്ത് കെ എസ് ആര്‍ ടി സി ബസ്സുകള്‍ക്ക് നേരെ കല്ലേറ്.രണ്ട് കെ എസ് ആര്‍ ടി സി ബസ്സുകള്‍ക്ക് നേരേയാണ് കല്ലേറുണ്ടായത്.ആലുവ ചാലക്കൽ പകലോമറ്റത്തും കമ്പനി പടിയിലുമാണ് കല്ലേറുണ്ടായത്.

കോഴിക്കോടും വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്, ഒരാള്‍ക്ക് പരിക്കേറ്റു.പോപ്പുലർ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടക്കുന്ന ഹർത്താലിനിടെ വാഹനങ്ങൾക്കുനേരെ കല്ലേറ്.കല്ലായിൽ കല്ലേറിൽ ലോറിയുടെ മുൻവശത്തെ ചില്ല് തകർന്നു.

6.15 ഓടെ പ്രവർത്തകർ കല്ലെറിഞ്ഞു രക്ഷപ്പെടുകയായിരുന്നു.പോലീസ് സ്ഥലത്തു ഉണ്ടായിരുന്നെങ്കിലും പിടികൂടാൻ സാധിച്ചില്ല. സിവിൽ സ്റ്റേഷനു സമീപം വയനാടു നിന്നും വരികയായിരുന്ന കെ.എസ്സ്.ആർ.ടിസി ബസ്സിനു നേരെ നടന്ന കല്ലേറിൽ ഡ്രൈവർക്ക് പരിക്കേറ്റു.വാഹനത്തിൻ്റെ ചില്ല് കല്ലേറിൽ തകർന്നു. കണ്ണിന് പരിക്കേറ്റ ഡ്രൈവർ ശശിയെ പോലീസ് ആശുപത്രിയിൽ എത്തിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News
Exit mobile version