26.2 C
Kottayam
Friday, June 5, 2026

ഞാനും അണ്ഡം ശീതികരിച്ച് വെക്കുകയാണ്,പിന്നീട് കുഞ്ഞിന് ജന്മം കൊടുക്കാൻ; തുറന്നുപറഞ്ഞ്‌ മൃണാൽ താക്കൂർ

Must read

ബോളിവുഡിലും തെന്നിന്ത്യയിലുമൊക്കെ ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് മൃണാല്‍ താക്കൂര്‍. ടെലിവിഷനിലൂടെ കരിയര്‍ തുടങ്ങിയ നടി വളരെ വേഗമാണ് ഇന്ത്യയില്‍ അറിയപ്പെടുന്ന നിലയിലേക്ക് വളര്‍ന്നത്. പുറത്ത് നിന്ന് നോക്കുമ്പോള്‍ മികച്ച ജീവിതമാണെന്ന് തോന്നുമെങ്കിലും സുഖകരമല്ലാത്ത സാഹചര്യങ്ങള്‍ തന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടെന്നാണ് മൃണാൽ താക്കൂർ പറയുന്നത്.

ചില ദിവസങ്ങളില്‍ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും ആഗ്രഹിക്കാത്ത അവസ്ഥകള്‍ ഉണ്ടാവാറുണ്ടെന്ന് അടുത്തിടെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ നടി പറഞ്ഞിരുന്നു. മാത്രമല്ല തനിക്ക് പലപ്പോഴും ബോഡി ഷെയ്മിംഗിന് വിധേയയമാകേണ്ടി വന്നിട്ടുണ്ടെന്നും സൗന്ദര്യ നിലവാരം മാറ്റാന്‍ പോകുന്നുവെന്ന് ഇടയ്ക്ക് പ്രതിജ്ഞയെടുക്കേണ്ടി വരെ വന്നിട്ടുണ്ടെന്നും മൃണാല്‍ വെളിപ്പെടുത്തി.

ഇന്റര്‍നെറ്റിലെ ആളുകള്‍ പലപ്പോഴും എല്ലാം തികഞ്ഞതാണെന്ന് നടിക്കാറുണ്ട്. എന്നാല്‍ എല്ലാവരുടെയും ജീവിതം അങ്ങനെയല്ല. ഉറക്കമുണരാന്‍ ആഗ്രഹിക്കാതെ കിടക്കയില്‍ തന്നെ കിടക്കുന്ന ദിവസങ്ങള്‍ എന്റെ ജീവിതത്തിലും ഉണ്ടാവാറുണ്ട്. കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കാറില്ല, പക്ഷേ ഞാനത് ചെയ്യുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടിയല്ല, എനിക്ക് വേണ്ടി മാത്രമാണ്.

നമ്മളെ കുടുംബമല്ലാതെ മറ്റാരും ശ്രദ്ധിക്കാന്‍ പോകുന്നില്ല. അതിനാല്‍, മോശം ദിവസങ്ങളുണ്ടെങ്കില്‍, നല്ല ദിവസങ്ങളുണ്ടാകുമെന്ന് സ്വയം ഓര്‍മ്മിപ്പിച്ച് കൊണ്ടേയിരിക്കുന്നത് വളരെ പ്രധാനമാണെന്ന് എനിക്ക് തോന്നുന്നു. അങ്ങനൊരു തിരിച്ചറിവ് തനിക്ക് വന്നുവെന്നാണ് ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ പുതിയ അഭിമുഖത്തില്‍ നടി പറയുന്നത്.

- Advertisement -

ബന്ധങ്ങളെക്കുറിച്ചും അത് ശരിയായ രീതിയില്‍ ബാലന്‍സ് ചെയ്യുന്നതിനെ പറ്റിയും മൃണാല്‍ സംസാരിച്ചിരുന്നു. അടുത്തിടെ നടി മോന സിംഗ് അവരുടെ അണ്ഡം ശീതികരിച്ച് വെച്ചതിനെ പറ്റി വെളിപ്പെടുത്തിയിരുന്നു. ഇതിനെ കുറിച്ച് സംസാരിക്കവേ മൃണാളും തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്.

- Advertisement -

ജീവിതവും കരിയറും ഒരുപോലെ ബാലന്‍സ് ചെയ്യുക എന്നത് തനിക്കേറ്റവും പ്രധാനപ്പെട്ട കാര്യമാണ്. പലപ്പോഴും റിലേഷന്‍ഷിപ്പ്‌സ് കുറച്ച് കഠിനമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതുകൊണ്ട് നമ്മളുടെ ജോലിയുടെ സ്വഭാവം മനസ്സിലാക്കുന്ന ശരിയായ പങ്കാളിയെ കണ്ടെത്തേണ്ടതുണ്ട്. അതുപോലെ അണ്ഡം ശീതികരിച്ച് സൂക്ഷിച്ച് പിന്നീട് കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുക്കുന്നവരുണ്ട്. അതുപോലെ ഞാനും ചെയ്യാന്‍ ഉദ്ദേശിക്കുകയാണെന്നാണ് മൃണാല്‍ പറയുന്നത്.

ഇതേ അഭിമുഖത്തില്‍ ബോഡി പോസിറ്റീവിറ്റിയെ കുറിച്ചും നടി തുറന്ന് പറഞ്ഞിരിക്കുകയാണ്. ‘പിയര്‍ ആകൃതിയിലുള്ള ശരീരത്തിന്റെ’ പേരില്‍ ആളുകള്‍ എന്നെ കളിയാക്കിയിരുന്നു. ‘എന്റെ ശരീരത്തിന്റെ വളവുകള്‍ കാണിച്ച് സൗന്ദര്യ നിലവാരത്തെ കുറിച്ചുള്ള ചിന്തകള്‍ മാറ്റാന്‍ പോവുകയാണ് ഞാന്‍.

മാത്രമല്ല ശരീരത്തില്‍ ഒട്ടിപ്പിടിച്ച് കിടക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ മുന്‍പ് ഞാന്‍ ഭയപ്പെട്ടിരുന്നു. എന്നാലിപ്പോള്‍, ഞാനതില്‍ മാറ്റം വരുത്തി. ശരീരത്തോട് ചേര്‍ന്ന് നില്‍ക്കുന്നതോ ക്രോപ്പ് ടോപ്പുകളോ ഒക്കെ ധരിക്കും. സൗന്ദര്യ നിലവാരം സ്ഥാപിക്കാന്‍ നമുക്ക് കര്‍ദാഷിയന്‍മാരെ ആവശ്യമായി വരുന്നത് എന്തുകൊണ്ടാണ്? തെരുവിലൂടെ നടക്കുന്ന ഓരോ ഇന്ത്യന്‍ സ്ത്രീയെയും നോക്കിയാല്‍ അവര്‍ ചിലപ്പോള്‍ വളഞ്ഞ് നടക്കുന്നവരായിരിക്കും. പക്ഷേ അവര്‍ വളരെ സുന്ദരികളായിരിക്കുമെന്നും ആരും അത് തിരിച്ചറിയാത്തതാണെന്നും നടി പറയുന്നു.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

Popular this week