31.7 C
Kottayam
Thursday, April 25, 2024

സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി മൂന്നില്‍ നിന്ന് അഞ്ചു ശതമാനമാക്കി ഉയര്‍ത്തി

Must read

ന്യൂഡല്‍ഹി: കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി മൂന്നില്‍നിന്ന് അഞ്ച് ശതമാനമാക്കി ഉയര്‍ത്തി. 20 ലംക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ആണ് ഇക്കാര്യം അറിയിച്ചത്. കടമെടുപ്പ് പരിധി ഉയര്‍ത്തിയതോടെ സംസ്ഥാനങ്ങള്‍ക്ക് 4.28 ലക്ഷം കോടി രൂപ അധികമായി ലഭിക്കും.

കടമെടുപ്പ് പരിധി ഉയര്‍ത്തുന്നത് 2020-21 കാലത്തേക്കു മാത്രമാണ്. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്‍പാദനത്തിന്റെ അഞ്ചു ശതമാനം വരെയാണ് കടമെടുപ്പ് പരിധി ഉയര്‍ത്തിയത്. അര ശതമാനം കടമെടുപ്പ് ഒരു നിബന്ധനയും ഇല്ലാതെയാണ്.

മൂന്നരയില്‍നിന്ന് നാലരയിലേക്ക് ഉയര്‍ത്തണമെങ്കില്‍ കേന്ദ്രം അറിഞ്ഞ് മാത്രമേ സാധിക്കൂ. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന നിബന്ധനകള്‍ പാലിക്കണം. കടമെടുക്കുന്ന തുക കൃത്യമായി പാവങ്ങളിലേക്ക് എത്തണമെന്നതാണ് നിബന്ധന. ഇതിന് നാലു മേഖലകള്‍ കണ്ടെത്തിയിട്ടുണ്ട്.

ഈ മേഖലകളില്‍ പണം കൃത്യമായി വിനിയോഗിച്ചിരിക്കണം. വൈദ്യുതോല്‍പാദന മേഖല ഉള്‍പ്പെടെയുള്ള നാലു മേഖലകളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. നാലില്‍ മൂന്നെണ്ണമെങ്കിലും കൃത്യമായി നിറവേറ്റിയാല്‍ ശേഷിക്കുന്ന അര ശതമാനം കൂടി കടമെടുക്കാം. ദീര്‍ഘകാലമായുള്ള കേരളത്തിന്റെ ആവശ്യത്തിനാണ് കേന്ദ്രം പച്ചക്കൊടി കാട്ടിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week