തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റുകള്‍ അടച്ചിടണമെന്ന ആവശ്യവുമായി ജീവനക്കാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് കോര്‍പ്പറേഷനും സര്‍ക്കാരിനും തൊഴിലാളി യൂണിയനുകള്‍ കത്തുനല്‍കിയതായാണ് സൂചന.
പിഒഎസ് സംവിധാനം പല ഔട്ട്ലെറ്റുകളിലും ഇല്ല. ബെവ്കോയില്‍ ദിനം പ്രതി എത്തുന്ന ആളുകള്‍ പണമായിട്ടാണ് തരുന്നത്. പണമായി കൈയ്യില്‍ വാങ്ങുന്നത് രോഗ വ്യാപനത്തിന് കാരണമാകും. അതിനാല്‍ താത്ക്കാലികമായി ബിവറേജസ് അടച്ചിടണമെന്നാണ് ബവ്കോയിലെ യൂണിയനുകളുടെ ആവശ്യം.
അതേസമയം ഔട്ട് ലെറ്റുകള്‍ അടച്ചിടേണ്ട അവസ്ഥയില്ലെന്നാണ് കോര്‍പറേഷന്‍ വാദം. ജീവനക്കാര്‍ക്കു മാസ്‌കുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും ഔട്ലെറ്റുകള്‍ പൂട്ടേണ്ട സ്ഥിതി ഇപ്പോഴില്ലെന്നും കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു.