25.5 C
Kottayam
Sunday, May 19, 2024

കോട്ടയം മീനടത്ത് കൊറോണ പടര്‍ന്ന് പിടിക്കുന്നു! സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത

Must read

കോട്ടയം: പാമ്പാടിക്ക് സമീപം മീനടത്ത് കോവിഡ് 19 രോഗം പടര്‍ന്നുപിടിച്ചുവെന്ന് നവമാധ്യമങ്ങള്‍ വഴി വ്യാജ സന്ദേശം പ്രചരിക്കുന്നു. ഇന്ന് രാവിലെ മുതലാണ് ഇത്തരം സന്ദേശങ്ങള്‍ വാട്‌സ്ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കാന്‍ തുടങ്ങിയത്.

സംഭവത്തില്‍ ഇടപെട്ട ജില്ലാ കളക്ടര്‍ സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. വ്യാജ സന്ദേശം പ്രചരിപ്പിച്ച പാമ്പാടി സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week