33.2 C
Kottayam
Sunday, September 29, 2024

‘ഇടയ്‌ക്കൊക്കെ ഭാര്യമാര്‍ക്ക് വിശ്രമം കൊടുക്കുന്ന വല്യച്ഛന്‍മാരുടെ മക്കളും കാണണം ഈ പടം’; വൈറല്‍ കുറിപ്പ്

Must read

രണ്ടു ദിവസമായി ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയ നിറഞ്ഞു നില്‍ക്കുന്നത്. അടുക്കളയില്‍ ഒതുങ്ങിപ്പോകുന്ന സ്ത്രീകളെക്കുറിച്ചും അവര്‍ കടന്നു പോകുന്ന ജീവിതവുമാണ് ചര്‍ച്ചയാവുന്നത്.

നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോള്‍ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക ശ്രുതി ശാരണ്യം. ഫെസ്റ്റിവലുകളില്‍ മാത്രമല്ല, അടുക്കളകളില്‍ കൂടിയാണ് ഈ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടത് എന്നാണ് ശ്രുതി പറയുന്നത്.

ശ്രുതിയുടെ ഫേയ്‌സ്ബുക്ക് കുറിപ്പ്

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍
Jeo Baby.. Love you for giving us ‘the great Indian kitchen’. നല്ല തന്തമാരും പുത്രന്മാരും തള്ളമാരും അവരുടെ കുടുംബത്തില്‍ പിറന്ന പെണ്‍പിള്ളേരും ഒക്കെ കുടുംബസമേതം ഈ സിനിമ കാണണം. കണ്ടാല്‍ മാത്രം പോരാ.. ഇതൊന്നും നിങ്ങളല്ല എന്ന് കണ്ണാടി നോക്കി ഒരു പത്ത് വട്ടമെങ്കിലും പറയണം.

കുറ്റബോധത്തിന്റെ ആവശ്യമേയില്ല. കാരണം ഇതൊന്നും നിങ്ങളല്ലല്ലോ.. ‘കഴിഞ്ഞ ജീവിതം ഒരു റിഹേഴ്‌സല്‍ ആയിരുന്നു’ എന്നും പറഞ്ഞ് സുരാജ് (നിമിഷ, സുരാജ് ഇവരുടെ ഒന്നും കഥാപാത്രങ്ങള്‍ക്ക് പേര് പോലും ഇല്ലെന്ന് തോന്നുന്നു. അല്ലെങ്കിലും പേരെന്തിന്..

അത്തരത്തില്‍ ഉള്ള കഥാപാത്രങ്ങളുമായി നമുക്കാര്‍ക്കും ഒരു വിദൂര സാദൃശ്യവും ഇല്ലല്ലോ) തിണ്ണയില്‍ വച്ച് പോവുന്ന ചായക്കപ്പുണ്ടല്ലോ, അത് ഞാനും നീയും നിന്റെ തന്തയും നമ്മുടെ തന്തമാരും അവരുടെ ഭാര്യമാരും അവരുടെ മക്കളും ആങ്ങളമാരും പെങ്ങന്മാരും ഒന്നും ഒരുകാലത്തും ഇതിനപ്പുറം പോവില്ലെന്ന മുറവിളിയാണ്.. ഇടയ്‌ക്കൊക്കെ ഭാര്യമാര്‍ക്ക് വിശ്രമം കൊടുക്കുന്ന വല്യച്ഛന്‍മാരുടെ മക്കളും കാണണം ഈ പടം..

The film is a tight slap on patriarchy.. ഈ ചിത്രത്തിന് ജീവന്‍ നല്‍കിയ എല്ലാ സുഹൃത്തുക്കള്‍ ക്കും പരിചയമില്ലാത്ത മുഖങ്ങള്‍ക്കും അഭിവാദ്യങ്ങള്‍. ഈ പടം പ്രദര്‍ശിപ്പച്ചിരിക്കേണ്ടത് ഫെസ്റ്റിവലുകളില്‍ മാത്രമല്ല… അടുക്കളകളില്‍ കൂടിയാണ്.

പക്ഷേ, ഒന്ന് പറയാം.. ഇനി ഇത് കണ്ടത് കൊണ്ടൊന്നും നമ്മള്‍ നന്നാവൂല്ലപ്പാ.. അതിന് ഇതൊന്നും നമ്മള്‍ അല്ലല്ലോ.. My love to Salu K Thomas , Nimisha, Suraj ettan, Sulekha Kapadan Renuka Arun .. all of you who supported this effort wholeheartedly..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്രു ട്രോഫി വള്ളംകളി ഫലപ്രഖ്യാപനത്തിൽ അട്ടിമറി; പരാതിയുമായി വില്ലേജ് ബോട്ട് ക്ലബ്ബ്

ആലപ്പുഴ:*നെഹ്രു ട്രോഫി വള്ളംകളി ഫലപ്രഖ്യാപനത്തിൽ അട്ടിമറി നടന്നുവെന്ന് രണ്ടാം സ്ഥാനത്തെത്തിയ വില്ലേജ് ബോട്ട് ക്ലബ്ബ്..ജേതാക്കളായി പ്രഖ്യാപിച്ച കാരിച്ചാലും വീയപുരവും ഫോട്ടോ ഫിനിഷിംഗിലും തുല്യമായിരുന്നു. മൈക്രോ സെക്കൻ്റ് സമയതട്ടിപ്പ് പറഞ്ഞു കാരിച്ചാലിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു...

ജയിലിലടയ്ക്കട്ടെ, നോക്കാമെന്ന് അൻവർ; പ്രതികരണം തേടുന്നതിനിടെ അലനല്ലൂരിൽ മാധ്യമപ്രവർത്തകർക്കുനേരെ കയ്യേറ്റം

പാലക്കാട്: പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി പിവി അൻവര്‍. ജയിലില്‍ അടയ്ക്കട്ടെയെന്നും നോക്കാമെന്നും പിവി അൻവര്‍ പറഞ്ഞു. കേസെടുക്കുമെന്ന് താൻ ആദ്യമേ പറഞ്ഞിരുന്നുവെന്നും കൂടുതൽ...

പുഷ്പന് അന്ത്യാഭിവാദ്യം; തലശ്ശേരിയിൽ പൊതുദർശനം തുടരുന്നു; സംസ്കാരം 5 മണിക്ക്

കണ്ണൂർ: പുഷ്പന് അന്ത്യാഭിവാദ്യമർപ്പിച്ച് നേതാക്കൾ. കണ്ണൂരിലെ കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് 30 വർഷമായി കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ ഇന്നലെയാണ് അന്തരിച്ചത്. തലശ്ശേരിയിലും തുടർന്ന് ചൊക്ലിയിലും മൃതദേഹം പൊതുദർശനത്തിക്കും. തലശ്ശേരി ടൗൺഹാളിൽ നിരവധി...

പിവി അൻവറിനെതിരെ കേസെടുത്തു; ‘ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളര്‍ത്തി’

കോട്ടയം:പിവി അൻവര്‍ എംഎൽഎക്കെതിരെ പൊലീസ് കേസ്. ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളർത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം നെടുകുന്നം സ്വദേശിയുടെ പരാതിയിൽ കോട്ടയം കറുകച്ചാൽ പൊലീസാണ് പി വി...

യൂട്യൂബർമാർക്കെതിരെ കേസ്; സംവിധായകൻ ബാലചന്ദ്രമേനോൻ നൽകിയ പരാതിക്ക് പിന്നാലെ നടപടി

കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ യൂട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്തു. ബാലചന്ദ്രമേനോൻ അടക്കമുള്ളവർക്കെതിരെ ലൈം​ഗികാരോപണം ഉന്നയിച്ച നടിയുടെ അഭിമുഖം പോസ്റ്റ് ചെയ്ത യൂട്യൂബർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രണ്ട് പരാതികളാണ് ബാലചന്ദ്രമേനോൻ സംസ്ഥാന പൊലീസ്...

Popular this week