വിദ്യാര്‍ത്ഥിനിയ്ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; പ്രതി ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍

കിളിമാനൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് മുന്നില്‍ നഗ്‌നത പ്രദര്‍ശനം നടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതിയെ ഒരുവര്‍ഷത്തിന് ശേഷം പോലീസ് പിടികൂടി. വഞ്ചിയൂര്‍ പുതിയതടം കൃഷ്ണഭവനില്‍ നിന്ന് വെമ്പായം കൊഞ്ചിറ നരിക്കല്‍ ജങ്ഷന് സമീപം തോട്ടിങ്കരവീട്ടില്‍ താമസിക്കുന്ന ഗോപകുമാറിനെ(37)യാണ് പോത്തന്‍കോട് ആണ്ടൂര്‍ക്കോണം കീഴാവൂരിലെ ഭാര്യാവീടിന് സമീപത്തുനിന്ന് പോലീസ് പിടികൂടിയത്.

നഗരൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വഞ്ചിയൂര്‍, പട്ടള പുതിയതടം, രാലൂര്‍ക്കാവ് തുടങ്ങിയ പ്രദേശങ്ങളില്‍ കഴിഞ്ഞവര്‍ഷം പ്രതി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചതായി പരായിയുയര്‍ന്നിരുന്നു.

റൂറല്‍ ജില്ല പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെ നിര്‍ദേശപ്രകാരം നഗരൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ എം. സാഹിലിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡിലെ അംഗങ്ങളായ വനിത സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ റീജ, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രവീണ്‍, പ്രജീഷ്, സംജിത് തുടങ്ങിയവര്‍ പോത്തന്‍കോട് നിന്നും പ്രതിയെ തന്ത്രപരമായി പിടിച്ചത്. പ്രതിയെ ആറ്റിങ്ങല്‍ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News