27.6 C
Kottayam
Thursday, June 4, 2026

‘ഒരു ‘സ്വിമ്മിംഗ് പൂളില്‍ മാസ്‌കില്ലാതെ പോകാനുള്ള സമയമാണിതെന്ന് എനിക്ക് തോന്നുന്നില്ല ; താരങ്ങളുടെ വെക്കേഷന്‍ ഫോട്ടോകള്‍ക്കെതിരെ ശ്രുതി ഹാസന്‍

Must read

ചെന്നൈ:കൊവിഡ് വീണ്ടും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ് . ഈ കാലത്തും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്ന ഒരു കാര്യം സെലിബ്രിറ്റികളുടെ അവധിക്കാല യാത്രകളും അതിന്റെ ചിത്രങ്ങളുമായിരുന്നു. വിവിധ മേഖലകളില്‍ നിന്നുള്ള താരങ്ങളാണ് വിദേശ രാജ്യങ്ങളിലടക്കം പോയി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചെത്തിയത്.

അതേസമയം, ലോകം മുഴുവന്‍ വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന സമയത്ത് ഇത്തരം ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നത് അത്ര ശരിയായ കാര്യമായി തോന്നുന്നില്ലെന്ന് പറയുകയാണ് നടിയും ഗായികയുമായ ശ്രുതി ഹാസന്‍. ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ശ്രുതി ഇത്തരമൊരു അഭിപ്രായം തുറന്നുപറഞ്ഞിരിക്കുന്നത്.

‘ഒരു ‘സ്വിമ്മിംഗ് പൂളില്‍ മാസ്‌കില്ലാതെ പോകാനുള്ള സമയമാണിതെന്ന്’ എനിക്ക് വ്യക്തിപരമായി തോന്നുന്നില്ല. എല്ലാവര്‍ക്കും ഏറെ ബുദ്ധിമുട്ട് നിറഞ്ഞ സമയമാണിത്, ചിലര്‍ക്ക് അതികഠിനമായ നിലയിലാണ് കാര്യങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത്.

അതുകൊണ്ട് നിങ്ങള്‍ക്ക് ലഭിക്കുന്ന പ്രിവിലേജിന് നന്ദിയുള്ളവരായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അല്ലാതെ മറ്റുള്ളവരുടെ മുന്‍പില്‍ പ്രിവിലേജ് എടുത്തു വീശി കാണിക്കുകയല്ല വേണ്ടത്. ഇതാണ് എനിക്ക് തോന്നുന്നത്.’ ശ്രുതി പറഞ്ഞു.

- Advertisement -

ലൈവ് സംഗീത പരിപാടികള്‍ നടത്താന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും ശ്രുതി ഹാസന്‍ പറഞ്ഞു. സംഭാഷണത്തിനിടയിൽ അച്ഛന്‍ കമല്‍ ഹാസന്റെ രാഷ്ട്രീയവും വിഷയമായി. അച്ഛന് വേണ്ടി തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നുമാണ് അതിൽ നടി പറഞ്ഞ അഭിപ്രായം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week