വളാഞ്ചേരിയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ സുബീറ ഫര്‍ഹത്തിന്റേതെന്ന് തിരിച്ചറിഞ്ഞു

മലപ്പുറം: വളാഞ്ചേരിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ സുബീറ ഫര്‍ഹത്തിന്റേതെന്ന് തിരിച്ചറിഞ്ഞു. വസ്ത്രങ്ങള്‍ കണ്ട് ബന്ധുക്കളാണ് മൃതദേഹം സുബീറയുടേതെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹം കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കും.

അതേസമയം, സുബീറയെ കൊലപ്പെടുത്തിയതെന്ന് പ്രതി അന്‍വര്‍ പോലീസിനോട് സമ്മതിച്ചു. മോഷണത്തിനായാണ് സുബീറയെ കൊന്നത്. ആളൊഴിഞ്ഞ സ്ഥലത്തുവച്ച് സുബീറയെ കൊന്ന ശേഷം മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് വിശദീകരിച്ചു.

അതിനിടെ, കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു പ്രതി അന്‍വറെന്ന് സുബീറയുടെ സഹോദരന്‍ ഷറഫുദീന്‍ പറഞ്ഞു. ഉദ്യോഗസ്ഥരെ വഴി തെറ്റിക്കാന്‍ ഇയാള്‍ മനഃപൂര്‍വ്വം ശ്രമിച്ചു. ഇതിനായി ആക്ഷന്‍ കമ്മിറ്റിക്കൊപ്പം ഇയാള്‍ ചേര്‍ന്നതായും ഷറഫുദീന്‍ വ്യക്തമാക്കി.

മാര്‍ച്ച് പത്തിനാണ് ദന്താശുപത്രിയിലെ ജീവനക്കാരിയായ യുവതിയെ കാണാതായത്. ജോലി സ്ഥലത്തേക്കുള്ള വഴിയിലെ സി.സി.ടി.വി ക്യാമറയില്‍ യുവതി നടന്നു പോവുന്ന വ്യക്തമായ ദൃശയങ്ങളുണ്ട്. പിന്നീട് എങ്ങോട്ടു പോയെന്ന സംശയം ദുരൂഹമായി തുടരുകയായിരുന്നു.

അന്‍വറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പെട്ടെന്ന് മണ്ണ് നിരപ്പാക്കിയ രീതിയില്‍ കാണപ്പെട്ടതാണ് സംശയത്തിന് ഇടയാക്കിയത്. തുടര്‍ന്ന് മണ്ണ് നിരപ്പാക്കിയ ജെസിബി ഡ്രൈവറെ ചോദ്യം ചെയ്ത്‌പ്പോഴാണ് സംഭവത്തില്‍ കൂടുതല്‍ സംശയം ബലപ്പെട്ടത്. പിന്നീട് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

യുവതിയെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ സ്ഥലം ഉടമ അന്‍വര്‍ കുറ്റസമ്മതം നടത്തി. മോഷണത്തിനായാണ് യുവതിയെ കൊന്നത്. മറ്റൊരു സ്ഥലത്തുവച്ച് പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയും മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് കുഴിച്ചിടുകയായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. പ്രതിയുമായി സംഭവ സ്ഥലത്തെത്തി പോലീസ് തെളിവെടുപ്പ് നടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News